നാടെങ്ങും ശിശുദിനാഘോഷം

പുലിയൂര്‍ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ ശിശുദിന റാലി
മങ്കൊമ്പ്
വേഴപ്ര ഗവ. യുപി സ്കൂളിലെ ശിശുദിനാഘോഷം രാമങ്കരി സബ് ഇൻസ്പെക്ടർ പി മുരുകൻ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർപേഴ്സൺ ആതിര അശോകൻ അധ്യക്ഷയായി. പ്രഥമാധ്യാപിക എസ് അമ്പിളി, ജസ്റ്റ് ബൈ സൈക്കിൾസ് മാനേജർ സുജിത്, അനീഷ്, പ്രസാദ്, രശ്മി എന്നിവർ സംസാരിച്ചു. ജസ്റ്റ് ബൈ സൈക്കിൾസ്, പൂർവ വിദ്യാർഥി സജിത് സാജൻ എന്നിവരുടെ സഹകരണത്തോടെ കളറിങ് മത്സരങ്ങൾ, പെൻസിൽ ഡ്രോയിങ്, ഇന്റർ സ്കൂൾ ക്വിസ് എന്നിവ നടത്തി. മാന്നാര്‍ പുലിയൂരിലെ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ ശിശുദിന റാലിയും സമ്മേളനവും വർണാഭമായി. ബാൻഡ് മേളത്തിന്റെ താളത്തിൽ നെഹ്‌റുവും ഗാന്ധിയുമെല്ലാമായി കുരുന്നുകൾ അണിനിരന്നു. പുലിയൂർ ജങ്ഷനില്‍നിന്ന് ആരംഭിച്ചു. റാലിക്ക് കുട്ടിപ്പൊലീസിന്റെ അകമ്പടിയുമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ചെങ്ങന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർ വിഷ്ണു ഫ്ലാഗ്ഓഫ് ചെയ്തു. ലില്ലി ക്യാമ്പസിൽ സമാപനവും വിദ്യാർഥികളുടെ കലാപരിപാടികളും ബംഗളൂരു ഇന്ദിരാ ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉടമ പ്രസാദ് പാട്ടശ്ശേരി ഉദ്ഘാടനംചെയ്തു. ഭിന്നശേഷി വിദ്യാർഥികളായ അഞ്ജു മറിയം, വിജയ് ഡാനിയേൽ, ആദർശ്, ശ്രീജ എന്നിവർ സംസാരിച്ചു. സുദർശനം സ്കൂളുകളുടെ പ്രിൻസിപ്പൽ ബിൻസി മുഖ്യാതിഥിയായി. തകഴി എടത്വ വിദ്യാ വിനോദിനി ഗ്രന്ഥശാല സംഘടിപ്പിച്ച ശിശുദിനാഘോഷം കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ആനപ്രമ്പാൽ മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥി റിബേക്ക ചിന്നു ഈപ്പൻ ഉദ്‌ഘാടനംചെയ്തു. ഗ്രന്ഥശാല നിർവാഹക സമിതിയംഗം എം ജി പ്രകാശ് മുണ്ടുവേലിൽ അധ്യക്ഷനായി. ലൈബ്രേറിയൻ വി സി രാജു വേണാട്ട് ശിശുദിനസന്ദേശം നൽകി. സമീപ പ്രദേശത്തെ പ്രീപ്രൈമറി, പ്രൈമറി ക്ലാസ് കുട്ടികളെ പങ്കെടുപ്പിച്ച, ശിശുദിനറാലിയും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി അഡ്വ. ഐസക് രാജു ട്രോഫികളും ഗായത്രി കൃഷ്ണ പതപ്പള്ളിൽ സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ചിത്രരചനാ മത്സര വിജയികൾ: എൽകെജി, യുകെജി ഗ്രൂപ്പ് എ വിഭാഗം–അനിഘ എം മനീഷ് (ജോർജിയൻ പബ്ലിക് സ്കൂൾ എടത്വ), ദേവനന്ദ അനീഷ് (ചൂട്ടുമാലിൽ എൽപി സ്കൂൾ), ആൻലിയ ഏബ്രഹാം (സെന്റ് അലോഷ്യസ് എൽപി സ്കൂൾ എടത്വ). 1, 2 ക്ലാസ് ഗ്രൂപ്പ് ബി വിഭാഗം–ആഗ്‌നസ് സുബി (മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആനപ്രമ്പാൽ), ഐലിൻ മരിയ റോബിൻ (ജോർജിയൻ പബ്ലിക് സ്കൂൾ എടത്വ), ആദിൻ ഏബ്രഹാം(സെന്റ് അലോഷ്യസ് എൽപി സ്കൂൾ എടത്വ). 3,4 ക്ലാസ് ഗ്രൂപ്പ് സി വിഭാഗം– റിബേക്ക ചിന്നു ഈപ്പൻ, ടി എ ആദിദേവ്, ആരാധ്യ ഷിജു (മൂവരും മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആനപ്രമ്പാൽ).









0 comments