കുട്ടികൾ മിന്നിക്കും "ലിറ്റിൽ മാസ്‌റ്റേഴ്‌സി'ലൂടെ

കാസർകോട്‌ ഗവ. യുപി സ്‌കൂളിൽ നടന്ന "ലിറ്റിൽ മാസ്‌റ്റേഴ്‌സ്' ക്യാന്പിൽ അധ്യാപകൻ വിജയൻ ശങ്കരന്പാടി വിദ്യാർഥികളും 
മാനസികോല്ലാസ പരിപാടിയിൽ

കാസർകോട്‌ ഗവ. യുപി സ്‌കൂളിൽ നടന്ന "ലിറ്റിൽ മാസ്‌റ്റേഴ്‌സ്' ക്യാന്പിൽ അധ്യാപകൻ വിജയൻ ശങ്കരന്പാടി വിദ്യാർഥികളും 
മാനസികോല്ലാസ പരിപാടിയിൽ

avatar
കെ സി ലൈജുമോൻ

Published on Nov 16, 2025, 02:15 AM | 1 min read


കാസർകോട്‌

വിരലുകൾ നൃത്തം ചെയ്യുമോ, തലകൊണ്ട്‌ മാത്രം, കൈ മാത്രം ചലിപ്പിച്ച്‌ അരങ്ങു വാഴാനാകുമോയെന്ന ചോദ്യത്തിന്‌ എന്തുത്തരം പറയുമെന്നറിയാതെ അവരങ്ങനെ അന്ധാളിപ്പോടെ ഇരുന്നു. നമുക്കൊന്ന്‌ പരീക്ഷിച്ചാലോ?... "ലിറ്റിൽ മാസ്‌റ്റേഴ്‌സ്' ക്യാന്പിൽ ക്ലാസെടുക്കാനെത്തിയ അധ്യാപകൻ വിജയൻ ശങ്കരന്പാടിയുടെ ചോദ്യത്തിന്‌ എല്ലാവരും തലകുലുക്കി. പിന്നെയെല്ലാം ചടപടാന്ന്‌.... കാസർകോട് ഗവ. യുപി സ്‌കൂളിൽ നടക്കുന്ന "ലിറ്റിൽ മാസ്‌റ്റേഴ്‌സ്‌' കാസർകോട്‌ ഉപജില്ലാതല ക്യാന്പാണ്‌ കുട്ടികൾക്ക്‌ പുത്തൻ അനുഭവമായത്‌. എൽഎസ്‌എസ്‌ നേടിയവരിലെ ഏറ്റവും മികച്ചവർക്കായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഇത്തവണ ആരംഭിച്ച പദ്ധതിയാണ്‌ "ലിറ്റിൽ മാസ്‌റ്റേഴ്‌സ്‌'. യുഎസ്‌എസ്‌ നേടിയ വിദ്യാർഥികളിലെ മികച്ചവർക്കായുള്ള "ഗിഫ്‌റ്റഡ്‌ ചിൽഡ്രൻ' പദ്ധതിക്ക്‌ പിന്നാലെ ചെറിയ കുട്ടികളെക്കൂടി ലക്ഷ്യമിട്ട്‌ ആരംഭിച്ച ‘ലിറ്റിൽ മാസ്റ്റേഴ്സി’ൽ ഓരോ ഉപജില്ലയിലും പത്ത്‌ കുട്ടികളാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. കുട്ടികളുടെ കഴിവും മികവും പരിപോഷിപ്പിക്കാനുള്ള വേദിയാണിത്‌. ഇതിനനുസൃതമായി പ്രത്യേക പഠനാനുഭവവും പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. വിദഗ്ധരുടെ ക്ലാസ്, ഉന്നത സ്ഥാപന സന്ദർശനം, ഫീൽഡ് ട്രിപ്പ്, സംവാദം, സെമിനാർ, തിയറ്റർ പ്രവർത്തനം, കളികൾ തുടങ്ങി വിവിധ പഠനരീതികളുണ്ടാവും. ശനിയാഴ്‌ച നടന്ന ക്യാന്പിൽ ഓർമശക്തി പരീക്ഷിക്കൽ, നിരീക്ഷണ പാടവം, മാനസികോല്ലാസം, നൈപുണി വികാസം എന്നിവയ്‌ക്കാണ്‌ പ്രധാന്യം നൽകിയത്‌. രാവിലെ പത്തിനാരംഭിച്ച ക്യാന്പ്‌ വൈകിട്ട്‌ നാലിനാണ്‌ സമാപിച്ചത്‌. പദ്ധതിയുടെ തുടക്കമായതിനാൽ ആതിഥേയത്വം വഹിക്കുന്ന കാസർകോട്‌ ഗവ. യുപി സ്‌കൂളിൽനിന്ന്‌ എൽഎസ്‌എസ്‌ നേടിയ 10 പേരെയും ഉൾപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home