പോളിങ് സാമഗ്രി വിതരണ ശേഖരണ കേന്ദ്രങ്ങൾ

കണ്ണൂർ
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനായി പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിനുശേഷമുള്ള അവയുടെ ശേഖരണത്തിനും സ്ട്രോങ് റൂമുകളും കൗണ്ടിങ് സെന്ററുകളും സ്ഥാപിക്കുന്നതിനും പോളിങ് സാമഗ്രി വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചു. പഞ്ചായത്തുകളുടെ വിതരണ കേന്ദ്രങ്ങൾ ഇരിക്കൂർ ബ്ലോക്കിലെ പഞ്ചായത്തുകൾ ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, മലപ്പട്ടം, കുറ്റ്യാട്ടൂർ, മയ്യിൽ പട്ടാന്നൂർ കെപിസിഎച്ച്‌എസ്‌എസ് നായാട്ടുപാറ. പേരാവൂർ ബ്ലോക്ക്– കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, പേരാവൂർ, മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകൾ: സെന്റ് ജോൺസ് യു പി സ്‌കൂൾ തൊണ്ടിയിൽ, പേരാവൂർ. എടക്കാട് ബ്ലോക്ക്: ചെമ്പിലോട്, കടമ്പൂർ, പെരളശേരി, മുണ്ടേരി, കൊളച്ചേരി പഞ്ചായത്തുകൾ: എളയാവൂർ സി എച്ച് എം എച്ച്‌എസ്‌എസ്. തളിപ്പറമ്പ് ബ്ലോക്ക്– ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂർ, പട്ടുവം, പരിയാരം, കടന്നപ്പള്ളി-–പാണപ്പുഴ പഞ്ചായത്തുകൾ: തളിപ്പറമ്പ് സർ സയ്യിദ് എച്ച്‌എസ്‌എസ്. കണ്ണൂർ ബ്ലോക്ക്– അഴീക്കോട്, ചിറക്കൽ, പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തുകൾ: പള്ളിക്കുന്ന് ഗവ. വനിതാ കോളേജ്. തലശേരി ബ്ലോക്ക് – അഞ്ചരക്കണ്ടി, ധർമടം, എരഞ്ഞോളി, മുഴപ്പിലങ്ങാട്, ന്യൂ മാഹി, പിണറായി, വേങ്ങാട് പഞ്ചായത്തുകൾ: ബ്രണ്ണൻ കോളേജ്. പാനൂർ ബ്ലോക്ക്– പന്ന്യന്നൂർ, ചൊക്ലി, കതിരൂർ, മൊകേരി പഞ്ചായത്തുകൾ: മൊകേരി രാജീവ് ഗാന്ധി എംഎച്ച്‌എസ്‌എസ്. പയ്യന്നൂർ ബ്ലോക്ക്– ചെറുപുഴ, പെരിങ്ങോം-– വയക്കര, രാമന്തളി, കാങ്കോൽ– -ആലപ്പടമ്പ്, കുഞ്ഞിമംഗലം, എരമം-– കുറ്റൂർ, കരിവെള്ളൂർ–- പെരളം പഞ്ചായത്തുകൾ: പയ്യന്നൂർ കോളേജ്. കൂത്തുപറമ്പ് ബ്ലോക്ക് – മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, പാട്യം, കോട്ടയം പഞ്ചായത്തുകൾ: നിർമലഗിരി കോളേജ്. ഇരിട്ടി ബ്ലോക്ക് പഞ്ചാത്ത്– ആറളം, പായം, അയ്യങ്കുന്ന്, കൂടാളി, കീഴല്ലൂർ, തില്ലങ്കേരി പഞ്ചായത്തുകൾ: മട്ടന്നൂർ എച്ച്‌എസ്‌എസ്. കല്യാശേരി ബ്ലോക്ക്– ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, മാട്ടൂൽ, കണ്ണപുരം, കല്യാശേരി, നാറാത്ത് പഞ്ചായത്തുകൾ: മാടായി ഗവ. ഗേൾസ്എച്ച്‌എസ്‌എസ്. നഗരസഭ, കോർപറേഷൻ ശ്രീകണ്ഠപുരം നഗരസഭ വാർഡുകൾ: ശ്രീകണ്ഠപുരം എച്ച്‌എസ്‌എസ് (എച്ച്എസ്എസ് ബ്ലോക്ക്), തലശേരി നഗരസഭ വാർഡുകൾ: സാന്റ് ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, തളിപ്പറമ്പ് നഗരസഭ വാർഡുകൾ: തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, കണ്ണൂർ കോർപ്പറേഷൻ വാർഡുകൾ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (സ്പോർട്സ് സ്‌കൂൾ), പയ്യന്നൂർ നഗരസഭയുടെ വാർഡുകൾ: പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വെക്കേഷണൽ എച്ച്‌എസ്‌എസ് (ഹയർസെക്കൻഡറി ബ്ലോക്ക്). ആന്തൂർ നഗരസഭാ വാർഡുകൾ: ഗവ. എൻജിനിയറിങ് കോളേജ്. കൂത്തുപറമ്പ് നഗരസഭ വാർഡുകൾ: നിർമലഗിരി റാണിജയ് എച്ച്‌എസ്‌എസ്. പാനൂർ നഗരസഭ വാർഡുകൾ: പാനൂർ കെകെവി എംഎച്ച്‌എസ്‌എസ്. ഇരിട്ടി നഗരസഭാ വാർഡുകൾ: ചാവശേരി ഗവ. എച്ച്‌എസ്‌എസ് (എച്ച്എസ്എസ് വിഭാഗം).









0 comments