ജില്ലാ ബധിര ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
മലാപ്പറമ്പ് അസീസി എച്ച്എസ്എസ് ഫോര്‍ ഡഫ് ജേതാക്കള്‍

ജില്ലാ ബധിര ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മലാപ്പറമ്പ് അസീസി ഹയർ സെക്കന്‍ഡറി സ്കൂൾ ഫോർ ഡഫ് ടീം
മലപ്പുറം
ജില്ലാ ബധിര സ്‌പോർട്സ് കൗൺസില്‍ സംഘടിപ്പിച്ച ജില്ലാ ബധിര ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലാപ്പറമ്പ് അസീസി ഹയർ സെക്കന്‍ഡറി സ്കൂൾ ഫോർ ഡഫ് ജേതാക്കളായി. പരപ്പനങ്ങാടി ബധിര വിദ്യാലയം രണ്ടാംസ്ഥാനവും വാഴക്കാട് കാരുണ്യഭവൻ ഹയർ സെക്കന്‍ഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി. ജില്ലയിലെ അഞ്ച് സ്‌പെഷ്യല്‍ സ്കൂള്‍ ടീമുകൾ പങ്കെടുത്തു. മികച്ച ഗോൾ കീപ്പറായി പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ മുഹമ്മദ് ഷിബിൽ, മികച്ച മുന്നേറ്റക്കാരനായി അസീസി ഹയർ സെക്കന്‍ഡറിയിലെ പി അജയ്, മികച്ച പ്രതിരോധക്കാരനായി കാരുണ്യഭവന്റെ മുഹമ്മദ് സിനാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഓൾ ഇന്ത്യ ബധിര സ്‌പോർട്‌സ് കൗൺസിൽ വൈസ് ചെയർമാൻ ഇ കെ നൗഷാദ് ട്രോഫികൾ വിതരണംചെയ്തു. ജില്ലാ ബധിര സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ മുജീബ് റഹ്മാൻ അധ്യക്ഷനായി. ഗോവയിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ലയിലെ താരങ്ങളെ അനുമോദിച്ചു. അസീസി ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പല്‍ സിസ്റ്റർ ജോസ്‌ലിൻ, പി സെബാസ്റ്റ്യൻ, അബ്ദുള്‍ വഹാബ്, പി കെ നൗഷാദ്, കെ പി അൻവർ എന്നിവർ സംസാരിച്ചു.








0 comments