ഇടിമിന്നലേറ്റ് വൈദ്യുതിമീറ്ററും തെങ്ങും കത്തിനശിച്ചു

ഇടിമിന്നലേറ്റ് കത്തിനശിച്ച തെങ്ങ്
മാന്നാര്‍
ഇടിമിന്നലില്‍ വൈദ്യുതി മീറ്ററും തെങ്ങും കത്തിനശിച്ചു. ബുധനൂര്‍ പഞ്ചായത്ത് എണ്ണയ്ക്കാട് പരുത്തിയേത്ത് ഉണ്ണികൃഷ്ണൻനായരുടെ വീട്ടുവളപ്പിലെ തെങ്ങും വൈദ്യുതിമീറ്ററും സർവീസ്‌വയറും കത്തി നശിച്ചു. വെള്ളി വൈകിട്ടാണ് സംഭവം. തെങ്ങ് 30അടി നീളത്തിൽ പൊട്ടിക്കീറി. മൂന്ന് ഫാനുകൾ, ടിവി, ട്യൂബ്‌ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയും നശിച്ചു. ഈ സമയം വീടിനു പുറത്തു നിൽക്കുകയായിരുന്ന ഉണ്ണികൃഷ്ണൻനായരുടെ ഭാര്യ സീമാകുമാരി ഓടി വീട്ടിൽ കയറിയതിനാൽ അപകടത്തിൽ പെട്ടില്ല.








0 comments