കുറഞ്ഞ ഓവർ നിരക്ക്‌; സഞ്ജുവിനും ടീമംഗങ്ങൾക്കും കനത്ത പിഴ

sanju samson rajasthan royals

PHOTO: Facebook

വെബ് ഡെസ്ക്

Published on Apr 10, 2025, 10:56 AM | 1 min read

അഹമ്മദാബാദ്‌: ഗുജറാത്ത്‌ ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്‌ രാജസ്ഥാൻ റോയൽസ്‌ ക്യാപ്‌റ്റൻ സഞ്ജു വി സാംസണും ടീമംഗങ്ങൾക്കും പിഴ ചുമത്തി ഐപിഎൽ മാനേജ്‌മെന്റ്‌. സഞ്ജുവിന്‌ 24 ലക്ഷം രൂപയും ഇംപാക്‌ട്‌ പ്ലയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക്‌ മാച്ച് ഫീയുടെ 25 ശതമാനവുമാണ് പിഴ.


രാജസ്ഥാന്റെ ഭാഗത്ത്‌ നിന്ന് ഈ സീസണില്‍ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടം 2.22 അനുഛേദത്തിലാണ്‌ കുറഞ്ഞ ഓവർ നിരക്ക്‌ സംബന്ധിച്ച കുറ്റത്തെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌.


ഗുജറാത്ത്‌ ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ 58 റൺസിന്‌ പരാജയപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ രാജസ്ഥാനെ തേടി കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലുള്ള പിഴയുമെത്തിയത്‌. പരിക്ക്‌ കാരണം ആദ്യ മത്സരങ്ങളിൽ ഇറങ്ങാതിരുന്ന സഞ്ജു ടീമിൽ തിരിച്ചെത്തിയതിന്‌ ശേഷമുള്ള രാജസ്ഥാന്റെ ആദ്യ തോൽവിയായിരുന്നു ഗുജറാത്തിനോട്‌.



deshabhimani section

Related News

View More
0 comments
Sort by

Home