ബംഗളൂരുവിന് തകർപ്പൻ ജയം ; രാജസ്ഥാന് തോൽവി


Sports Desk
Published on Apr 25, 2025, 12:34 AM | 1 min read
ബംഗളൂരു : തോൽവി തുടർന്ന് രാജസ്ഥാൻ റോയൽസ്. ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് 11 റണ്ണിന് വീണു. രാജസ്ഥാന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണ്. ഒമ്പത് കളിയിൽ ഏഴിലും തോറ്റു. നാല് പോയിന്റ് മാത്രം. ബംഗളൂരു ഉയർത്തിയ 206 റൺ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 194ൽ അവസാനിപ്പിച്ചു.
സ്‌കോർ: ബംഗളൂരു 205/5 രാജസ്ഥാൻ 194/9
പരിക്കേറ്റ സഞ്‌ജു സാംസണ് പകരം റിയാൻ പരാഗ് ഒരിക്കൽക്കൂടി രാജസ്ഥാന്റെ ക്യാപ്‌റ്റനായി. ആദ്യം ബാറ്റ് ചെയ്--ത ബംഗളൂരിവിന് 42 പന്തിൽ 70 റണ്ണടിച്ച വിരാട് കോഹ്‌ലിയാണ് ടോപ്‌സ്‌കോറർ. രണ്ട് സിക്‌സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ദേവ്‌ദത്ത് പടിക്കൽ 27 പന്തിൽ 50 റൺ നേടി. മറുപടിയിൽ പതിവ് ആവർത്തിച്ചു രാജസ്ഥാൻ. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പടുത്തി. യശസ്വി ജയ്‌സ്വാളും (19 പന്തിൽ 49) ധ്രുവ് ജുറെലും (34 പന്തിൽ 47) മിന്നി.









0 comments