സ്വപ്‌നക്കപ്പ് ബംഗളൂരുവിന് ; പഞ്ചാബ് കിങ്സിനെ ആറ് റണ്ണിന് കീഴടക്കി

അഹമ്മദാബാദ്
ഐപിഎൽ ക്രിക്കറ്റിൽ കാത്തിരുന്ന കന്നിക്കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കി. ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറ് റണ്ണിന് കീഴടക്കി. ക്രിക്കറ്റ് ജീവിതത്തിന്റെ അവസാന ഇന്നിങ്സുകളിലൂടെ കടന്നുപോകുന്ന വിരാട് കോഹ്‌ലിക്ക് ഈ കിരീടം അത്രമേൽ പ്രിയപ്പെട്ടതാണ്.
സ്‌കോർ: ബംഗളൂരു 190/9, പഞ്ചാബ് 184/7
ജോഷ് ഹസെൽവുഡ് എറിഞ്ഞ അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ 29 റൺ വേണ്ടിയിരുന്നു. ശശാങ്ക് സിങ് (30 പന്തിൽ 61 *) മൂന്ന് സിക്സറും ഒരു ഫോറുമടക്കം 22 റണ്ണിൽ അവസാനിപ്പിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒറ്റ റണ്ണിന് പുറത്തായത് വഴിത്തിരിവായി. ബംഗളൂരുവിനായി ഭുവനേശ്വർ കുമാറും ക്രുണാൾ പാണ്ഡ്യയും രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനായി 35 പന്തിൽ 43 റണ്ണെടുത്ത കോഹ്‌ലിയാണ് ടോപ് സ്കോറർ. ജേതാക്കൾക്ക് ട്രോഫിയും 20 കോടി രൂപയും സമ്മാനമായി ലഭിച്ചു. റണ്ണറപ്പിന് 13 കോടി.









0 comments