അവസാന ഓവർ ത്രില്ലർ; രാജസ്ഥാനെ ഒരു റണ്ണിന് വീഴ്ത്തി കൊൽക്കത്ത

കൊൽക്കത്ത: അവസാന ഓവർ ത്രില്ലറിൽ ജയിച്ച് കയറി കൊൽക്കത്ത. രാജസ്ഥാൻ റോയൽസിനെ ഒരു റണ്ണിനാണ് ടീം തോൽപ്പിച്ചത്. അവസാന ഓവറിൽ ജയിക്കാൻ 21 റൺസാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാൽ ശുഭം ദുബൈ (14 പന്തിൽ 25) വെടിക്കെട്ട് ബാറ്റിങ്ങിനും രാജസ്ഥാനെ രക്ഷിച്ചില്ല. അവസാന ബോളിൽ മൂന്ന് റൺസ് വേണ്ടിടത്ത് രണ്ട് റണ്ണാണ് ടീമിന് നേടാനായത്. അതേസമയം തുടക്കത്തില്‍ പൂര്‍ണ്ണായും തകര്‍ന്ന ടീമിന് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ (45 പന്തിൽ 95) അർധസെഞ്ചുറിയാണ് ടീമിന് തുണയായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 206/4, രാജസ്ഥാൻ റോയൽസ് 205/7.
ഈഡൻ ഗാർഡനിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നാലു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്. അവസാന ഓവറുകളിൽ കത്തിക്കയറി ആന്ദ്രേ റസലാണ് (പുറത്താവാതെ 25 പന്തിൽ 57) ടോപ് സ്കോറർ. കളിയുടെ രണ്ടാം ഓവറില്‍ യുധ്‌വീർ സിങിന്റെ പന്തിൽ സുനില്‍ നരെയ്‌ന്റെ (9 പന്തിൽ 11) വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ റഹ്‌മാനുള്ള ഗുർബാസും (25 പന്തിൽ 35) നായകന്‍ അജിങ്ക്യ രഹാനെയും (24 പന്തിൽ 30) ടീം സ്കോർ ഉയർത്തുകയായിരുന്നു.
മഹീഷ് തീക്ഷണയുടെ പന്തിൽ ഗുര്‍ബാസ് വീണതിന് പിന്നാലെ കളത്തിലെത്തിയ അങ്ക്‌കൃഷ് രഘുവൻഷിയും (31 പന്തിൽ 44) രഹാനെയും ചേർന്നാണ് സ്‌കോര്‍ 100 കടത്തിയത്. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ പന്തിലാണ് രഹാന പുറത്തായത്. രഘുവൻഷിയും റസലും ചേർന്ന് 61 റൺസിന്റെ കൂട്ടുകൊട്ടുണ്ടാക്കി. ജോഫ്ര ആർച്ചറാണ് കൂട്ടുകെട്ട് പൊളിച്ചത്. അവസാന ഓവറില്‍ റിങ്കു സിങ് (പുറത്താവാതെ 6 പന്തിൽ 19) വെടിക്കെട്ട് കൂടി നടത്തിയതോടെ കൊല്‍ക്കത്ത സ്കോർ 200 കടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം തന്നെ പാളി. ആദ്യ ഓവറില്‍ തന്നെ യുവതാരം വൈഭവ് സൂര്യവംശിയെ (2 പന്തില്‍ 4) ടീമിന് നഷ്ടമായി. വൈഭവ് അറോറയുടെ പന്തില്‍ രഹാനെ പിടിച്ചാണ് യുവതാരം മടങ്ങിയത്. പിന്നാലെ കുനാല്‍ റാത്തോറിനെ മൊയിന്‍ അലിയും (5 പന്തില്‍ 0) പുറത്താക്കി. മൂന്നാം വിക്കറ്റില്‍ യശ്വസി ജയ്‌സ്വാളും (21 പന്തില്‍ 34) പരാഗും ചേര്‍ന്ന് ടീം സോകര്‍ 50 കടത്തി. മൊയിന്‍ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജയ്‌സ്വാള്‍ വീണതിന് പിന്നാലെ ധ്രുവ് ജുറെലും (1 പന്തില്‍ 0) വണീന്ദു ഹസരങ്കയും (2 പന്തില്‍ 0) വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ വീണതോടെ ടീം തകര്‍ന്നു. പിന്നാലെയെത്തിയ ഷിംറോണ്‍ ഹെറ്റ്മയറിനും (23 പന്തില്‍ 23) കാര്യമായി ഒന്നു ചെയ്യാനായില്ല. ഹര്‍ഷിദ് റാണയുടെ പന്തില്‍ നരയ്ന്‍ പിടിച്ചാണ് ഹെറ്റ്മയര്‍ പുറത്തായത്. ഹര്‍ഷിദ് റാണയുടെ പന്തില്‍ റിയാൻ പരാഗ് കൂടി വീണതോടെ പരാജയം പൂർണ്ണായി. ജോഫ്ര ആര്‍ച്ചറും (8 പന്തില്‍ 12) ശുഭം ദുബൈയും പുറത്താവാതെ നിന്നു.









0 comments