രാജസ്ഥാന് ‘സെഞ്ചുറി’ തോൽവി


Sports Desk
Published on May 03, 2025, 03:50 AM | 1 min read
ജയ്‌പുർ :
ദയനീയ തോൽവിയോടെ രാജസ്ഥാൻ റോയൽസ് ഐപിഎൽ ക്രിക്കറ്റിൽനിന്ന് പുറത്തായി. മുംബൈ ഇന്ത്യൻസ് 100 റണ്ണിന് ജയിച്ചു.
സ്‌കോർ: മുംബൈ 217/2, രാജസ്ഥാൻ 117 (16.1)
കളിയിലെ താരമായ മുംബൈ ഓപ്പണർ റ്യാൻ റിക്കിൾട്ടൺ 38 പന്തിൽ 61 റണ്ണടിച്ചു. രോഹിത് ശർമയും (53) അർധസെഞ്ചുറി നേടി. 48 റൺവീതം നേടിയ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും പുറത്തായില്ല. പേസ് ബൗളറായ ജോഫ്ര ആർച്ചെറാണ് (30) രാജസ്ഥാന്റെ ഉയർന്ന സ്‌കോറുകാരൻ. വൈഭവ് സൂര്യവംശിയും ഷിമ്രോൺ ഹെറ്റ്‌മയറും റണ്ണെടുക്കാതെ പുറത്തായി. മുംബൈയ്‌ക്കായി ട്രെന്റ് ബോൾട്ടും കരൺ ശർമയും മൂന്ന് വിക്കറ്റുവീതം വീഴ്‌ത്തി.









0 comments