ബുമ്ര ക്യാപ്‌റ്റൻസി അർഹിച്ചിരുന്നു: അശ്വിൻ


Sports Desk
Published on May 14, 2025, 12:00 AM | 1 min read
ചെന്നൈ
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനാകാൻ ജസ്‌പ്രീത് ബുമ്രയ്‌ക്ക് അർഹതയുണ്ടെന്ന് ആർ അശ്വിൻ. രോഹിത് ശർമ വിരമിച്ചതിനെ തുടർന്നാണ് ഇന്ത്യ പുതിയ നായകനെ തേടുന്നത്. നിലവിലെ വൈസ് ക്യാപ്‌റ്റൻകൂടിയായ പേസർ ബുമ്രയ്‌ക്ക് പകരം ശുഭ്‌മാൻ ഗില്ലിനെയാണ് നായകസ്ഥാനത്തേക്ക് സെലക്ടർമാർ പരിഗണിക്കുന്നത്. ‘ഇംഗ്ലണ്ട് പര്യടനത്തിന് പുതിയ ടീമാകും. അതിൽ ഏറ്റവും പരിചയസമ്പന്നൻ ബുമ്രയാണ്. തീർച്ചയായും ക്യാപ്‌റ്റനാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. പക്ഷേ ശാരീരികക്ഷമതകൂടി പരിശോധിച്ചാകും സെലക്ടർമാരുടെ തീരുമാനം’–-അശ്വിൻ പറഞ്ഞു. മുപ്പത്തൊന്നുകാരനായ ബുമ്രയ്‌ക്ക് കഴിഞ്ഞ സീസണുകളിൽ പരിക്ക് കൂടുതലാണ്. പല പ്രധാന മത്സരങ്ങളിലും പുറത്തിരുന്നു. പുതിയ ക്യാപ്‌റ്റൻ പദവിയുടെ കാര്യത്തിൽ തുടർപരിക്കുകൾ വലംകൈയൻ പേസർക്ക് വിനയായെന്നാണ് സൂചനകൾ.









0 comments