ഫൈനലിൽ ടോസ് ഭാഗ്യം പഞ്ചാബിന്; ബോളിങ് തെരഞ്ഞെടുത്തു

അഹമ്മദാബാദ്: ഐപിഎൽ സ്വപ്‌നക്കപ്പിനായുള്ള പോരാട്ടത്തിൽ ടോസ് ഭാഗ്യം പഞ്ചാബ് കിങ്സിന്. ടോസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബോളിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റമില്ലാതെയാണ് കളത്തിലിറങ്ങുന്നത്.
ബംഗളൂരു: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാട്ടിദാര്‍, ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റണ്‍, റൊമാരിയോ ഷെഫേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.
പഞ്ചാബ്: പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യര്‍, നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍ക്കസ് സ്‌റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, യുസ്വേന്ദ്ര ചഹല്‍, കൈല്‍ ജേമിസണ്‍, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്.
പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനക്കാരായിരുന്ന ഇരുടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. കന്നിക്കിരീടത്തിനായുള്ള മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും പ്രതീക്ഷയിലാണ്.
ഐപിഎൽ പതിനെട്ടിലേക്ക് കടന്നിട്ടും ഇരുടീമുകൾക്കും കിരീടം നേടാനായിട്ടില്ല. ബംഗളൂരു മൂന്നുതവണ റണ്ണറപ്പായി. പഞ്ചാബാകട്ടെ ഒരിക്കൽ മാത്രം. 2009, 2011, 2016 വർഷങ്ങളിൽ ഫൈനലിൽ തോറ്റതാണ് ബംഗളൂരുവിന്റെ ചരിത്രം. എട്ടുവർഷത്തിനുശേഷമാണ് ഒരു ഫൈനൽ. പഞ്ചാബ് 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് കീഴടങ്ങി. പത്തുവർഷത്തെ ഇടവേളക്കുശേഷമാണ് കിരീടപ്പോരിന് അർഹത നേടുന്നത്.









0 comments