ഐപിഎൽ ഫൈനൽ പോരാട്ടം അഹമ്മദാബാദിൽ

മുംബൈ: ഐപിഎൽ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കും. കൊൽക്കത്ത ഈഡൻ ഗാർഡനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ലീഗ് ഇടക്കാലത്ത് നിർത്തിവച്ചതിനാൽ വേദിയിൽ മാറ്റംവരുത്തി. ജൂൺ മൂന്നിനാണ് കിരീടപ്പോരാട്ടം.
ജൂൺ ഒന്നിന് നടക്കുന്ന രണ്ടാം ക്വാളിഫയറിനും അഹമ്മദാബാദ് വേദിയാകും. ഒന്നാം ക്വാളിഫയറും (മെയ് 29) എലിമിനേറ്ററും (മെയ് 30) പഞ്ചാബിലെ മുല്ലൻപുർ സ്‌റ്റേഡിയത്തിൽ നടക്കും. ഹൈദരാബാദിലായിരുന്നു നേരത്തെ ഈ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ബംഗളൂരുവും ഹൈദരാബാദും തമ്മിൽ 27നുള്ള മത്സരം ലഖ്‌നൗവിലേക്ക് മാറ്റി. ബംഗളൂരുവിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് മാറ്റം.









0 comments