ബോളർമാർ ജാഗ്രതൈ; വിരമിച്ച ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ വീണ്ടും ഏകദിനത്തിലേക്ക്

maxwell.
വെബ് ഡെസ്ക്

Published on Sep 16, 2025, 04:20 PM | 1 min read

മെൽബൺ: അന്താരാഷ്ട്ര ഏകദിനത്തിൽ നിന്ന്‌ വിരമിച്ച ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു.


കൂറ്റൻ അടികളാൽ ഐപിഎല്ലിലും ശ്രദ്ധേേയനായ താരത്തിന്റെ മികവിലാണ്‌ ലോകകപ്പിൽ തോൽവിയുടെ വക്കിൽ നിന്ന ഓസ്‌ട്രേലിയ കിരീടം നേടിയത്‌. ഉയർന്ന സ്‌കോർ 2023 ഏകദിന ലോകകപ്പിൽ പുറത്താകാതെ നേടിയ 201 റൺസാണ്.


ഡീൻ ജോൺസ് ട്രോഫിയിൽ ക്വീൻസ് ലാൻഡിനെതിരെ അല്ലൻ ബോർഡർ ഗ്രൗണ്ടിൽ വിക്ടോറിയ സ്‌ക്വാഡിന് വേണ്ടിയാണ് താരം കളിക്കുക. ഏകദിനത്തിൽ നിന്ന്‌ വിരമിച്ചെങ്കിലും ട്വന്റി-20യിൽ ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്നുണ്ട് മാക്‌സ്‌വെൽ.


149 ഏകദിന മത്സരങ്ങൾ കളിച്ച താരം 3,990 റൺസ് നേടി. 33.81 ആണ് ശരാശരി. 126.70 ആണ് സ്‌ട്രൈക്ക് റേറ്റ്.

ഈ വർഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമാണ് മാക്‌സ് വെൽ ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Home