പുരാൻ വെടിക്കെട്ട്; ഗുജറാത്തിനെ ആറുവിക്കറ്റിന് വീഴ്ത്തി ലഖ്നൗ

Lucknow Super Giants/facebook.com/photo
ലഖ്നൗ: ഐപിഎല്ലിൽ ഗുജറാത്തിനെ ആറുവിക്കറ്റിന് വീഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. സീസണിലെ നാലാം അർധസെഞ്ചറിയുമായി മിന്നുന്ന ഫോം തുടരുന്ന നിക്കോളാസ് പുരാനും (34 പന്തിൽ 61) എയ്‌ദൻ മാർക്രവും (31 പന്തിൽ 58) തകർത്തടിച്ചപ്പോൾ ലഖ്നൗ അനായാസ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ലഖ്നൗ 19.3 പന്തിൽ മറികടന്നു. സ്കോർ: ഗുജറാത്ത് ടൈറ്റൻസ് 180/6. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 186/4.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഓപ്പണർ സായ് സുദർശനും (37 പന്തിൽ 56) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (38 പന്തിൽ 60) ചേർന്നു മിന്നുന്ന തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് വന്നവർക്ക് അത് മുതലാക്കാനാവാതെ വന്നത് ടീമിന് തിരിച്ചടിയായി









0 comments