ഗുജറാത്തിന്‌ തോൽവി

ipl
avatar
Sports Desk

Published on May 23, 2025, 04:18 AM | 1 min read


അഹമ്മദാബാദ്‌

ഐപിഎൽ ക്രിക്കറ്റിൽ ഒന്നാമതുള്ള ഗുജറാത്ത്‌ ടൈറ്റൻസിനെ 33 റണ്ണിന്‌ കീഴടക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌. ഓപ്പണർ മിച്ചെൽ മാർഷ്‌ ലഖ്‌നൗവിനായി സെഞ്ചുറി നേടി. ഓസ്‌ട്രേലിയൻ താരം 64 പന്തിൽ 117 റണ്ണടിച്ചു. പത്ത്‌ ഫോറും എട്ട്‌ സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്‌.


സ്‌കോർ: ലഖ്‌നൗ 235/2, ഗുജറാത്ത്‌ 202/9


മറുപടിയിൽ ഗുജറാത്തിനായി ഷാരൂഖ്‌ഖാൻ 57 റണ്ണോടെ ടോപ്‌ സ്‌കോററായി. ലഖ്‌നൗവിനായി വില്യം ഒറൗർക്കെ മൂന്ന്‌ വിക്കറ്റെടുത്തു.


നാല്‌ ടീമുകൾ പ്ലേ ഓഫിലെത്തിയെങ്കിലും ആറ്‌ കളി ബാക്കിയുണ്ട്‌. ആദ്യ രണ്ട്‌ സ്ഥാനക്കാർ 29ന്‌ ഒന്നാം ക്വാളിഫയർ കളിക്കും. ജയിക്കുന്നവർ ഫൈനലിലെത്തും. മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ 30ന്‌ ആദ്യ എലിമിനേറ്ററാണ്‌. തോറ്റവർ പുറത്താവും. ജയിച്ചവരും ഒന്നാം ക്വാളിഫയർ തോറ്റവരും തമ്മിൽ ജൂൺ ഒന്നിന്‌ രണ്ടാം ക്വാളിഫയർ നടക്കും. അതിലെ വിജയികൾ ഫൈനലിലേക്ക്‌ മുന്നേറും.


പ്ലേ ഓഫിലെത്തിയവർ

ഗുജറാത്ത്‌ ടൈറ്റൻസ്‌, പഞ്ചാബ്‌ കിങ്സ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു, മുംബൈ ഇന്ത്യൻസ്‌.



deshabhimani section

Related News

View More
0 comments
Sort by

Home