വീണ്ടും ഭാരം കുറച്ചോ?, രോഹിത് ഒരുങ്ങി തന്നെ; പരിശീലന വീഡിയോ പുറത്ത്

മുംബൈ: ഏകദിന മത്സരങ്ങൾക്കായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരുങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള രോഹിതിന്റെ പരിശീലന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.
മുംബൈയിലെ ബാന്ദ്ര– കുർള കോംപ്ലക്സ് ഗ്രൗണ്ടിൽ പരിശീലിക്കാനെത്തിയ രോഹിതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. രോഹിത് വീണ്ടും ഭാരം കുറച്ചെന്നാണ് ആരാധകർ പ്രതികരിച്ചത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽ കരിയർ അവസാനിപ്പിച്ച രോഹിത്, 2027 ലെ ലോകകപ്പിൽ കളിമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഠിനമായ പരിശീലനത്തിലൂടെ നേരത്തെ 11 കിലോയോളം ശരീര ഭാരം കുറച്ച താരം ഓസ്‌ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പരമ്പരയിലെ തകർപ്പൻ പ്രകടനം ഏകദിന ക്രിക്കറ്റ് ബാറ്റർമാരിലെ ഒന്നാം റാങ്കും നേടി കൊടുത്തു. മൂന്ന് കളിയിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 202 റണ്ണടിച്ചു കൂട്ടിയത്. 18 വർഷത്തെ കളിജീവിതത്തിൽ ഇതാദ്യമായാണ് മുപ്പത്തെട്ടുകാരൻ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുനിന്നാണ് കുതിപ്പ്.









0 comments