ക്യാപ്റ്റൻ സജന തിളങ്ങി; ആദ്യ വിജയം കുറിച്ച് ട്രിവാൻഡ്രം റോയൽസ്

kodiyeri balakrishnan womens t 20 tournament
വെബ് ഡെസ്ക്

Published on Apr 14, 2025, 07:20 PM | 1 min read

തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ വനിത കെസിഎ എലൈറ്റ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി അദാനി ട്രിവാൻഡ്രം റോയൽസ്‌. ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂ‍‍ർ ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് സജനയുടെ മികവിൽ 25 പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം നേടുകയായിരുന്നു.


തൃശൂ‍‍ർ ടൈറ്റൻസിന്റെ ആദ്യ രണ്ടു വിക്കറ്റെടുത്ത് ക്യാപ്റ്റൻ സജനയാണ് കളി റോയൽസിന്റെ വരുതിയിലാക്കിയത്. 22 റൺസെടുത്ത ജുവൽ ജീനും18 റൺസെടുത്ത സൂര്യ സുകുമാറും മാത്രമാണ് ടൈറ്റൻസ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 45 റൺസെടുക്കുന്നതിനിടെ റോയൽസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ സജന 15 പന്തുകളിൽ മൂന്ന് ഫോറടക്കം പുറത്താകാതെ 21 റൺസ് നേടി. 15 റൺസ് വീതം നേടിയ നജ്ലയുടെയും പ്രിതികയുടെയും ഇന്നിങ്സുകളും റോയൽസിന് തുണയായി. ടൈറ്റൻസിന് വേണ്ടി സൂര്യ സുകുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സജനയാണ് പ്ലേയർ ഓഫ് ദി മാച്ച്.





deshabhimani section

Related News

View More
0 comments
Sort by

Home