'മീഷോ ഫ്രീ ഐഫോൺ' തട്ടിപ്പാണേ... ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: മീഷോ ഫ്രീയായി ഐഫോൺ തരുന്നുവെന്ന മെസേജോ ലിങ്കോ കണ്ടാൽ ക്ലിക്ക് ചെയ്യേണ്ട കേട്ടോ. ഓഫർ എന്നോ ഗിവ് എവേ എന്ന പേരിലോ വരുന്ന ഇത്തരം ലിങ്കുകൾ വ്യാജമായിരിക്കും. അതിനാൽ തന്നെ ഇത്തരം ലിങ്കുകൾ ഷെയർ ചെയ്യരുത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ച് നിങ്ങളെ കെണിയിലാക്കാൻ സാധ്യതയുണ്ട്. മീഷോയുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരം ലിങ്കിൽ ക്ലിക്ക് ചെയ്ത് ആർക്കും സമ്മാനം കിട്ടിയിട്ടില്ല. മാത്രമല്ല, നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ലിങ്കിനൊപ്പം മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ബാങ്കിങ് ആപ്പുകൾ വഴി തട്ടിപ്പുകാർ നിങ്ങളുടെ പണം അപഹരിക്കാനും സാധ്യതയുണ്ട്.
അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് ?
ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യാനോ, ഫോർവേഡ് ചെയ്യാനോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ പാടില്ല.
ഇത്തരം ലിങ്കുകൾ ലഭിച്ചാൽ spam ആയി റിപ്പോർട്ട് ചെയ്യുക.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക.
https://cybercrime.gov.in എന്ന പോർട്ടൽ വഴിയും പരാതി രജിസ്റ്റർ ചെയ്യാം.









0 comments