കെ വി സന്ധ്യയെ അനുസ്മരിച്ചു

കെ വി സന്ധ്യ അനുസ്മരണം സിപിഐ എം എടമുട്ടം ലോക്കൽ സെക്രട്ടറി പി എസ് ഷജിത്ത് ഉദ്ഘാടനം ചെയ്യുന്നു
എടമുട്ടം
ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറിയായിരുന്ന കെ വി സന്ധ്യയുടെ ഒന്നാം അനുസ്മരണ ദിനം ആചരിച്ചു. പാലപ്പെട്ടി ബീച്ചിൽ സന്ധ്യയുടെ സ്മൃതി കുടീരത്തിൽ നടന്ന ചടങ്ങ് സിപിഐ എം എടമുട്ടം ലോക്കൽ സെക്രട്ടറി പി എസ് ഷജിത്ത് ഉദ്ഘാടനം ചെയ്തു. സി കെ ബേബി അധ്യക്ഷയായി. കെ എം അബ്ദുൽ മജീദ്, വി പി സാൽ, പി എസ് നിമോദ്, കെ ടി ഡി കിരൺ, കെ വി രാജൻ, അസീസ് പുറക്കുളം, താരാ ബാബു, നീന ശാന്തകുമാർ എന്നിവർ സംസാരിച്ചു.








0 comments