കയർ സൊസൈറ്റിയിൽ തീപിടിത്തം

അണേല കയർ സൊസൈറ്റിയിലുണ്ടായ തീപിടിത്തം
കൊയിലാണ്ടി
അണേല കുറുവങ്ങാട് ജൂബിലിക്ക് സമീപം കയർ സൊസൈറ്റിയിൽ തീപിടിത്തം. ചേരിക്കമ്പനിക്ക് മുകളിലൂടെ പോയ ഇലക്ട്രിക് ലൈനിൽ തട്ടിയ ഓല കത്തുകയും അത് വീണ് തീ പടരുകയുമാണുണ്ടായത്. പകൽ രണ്ടിനാണ് സംഭവം. കൊയിലാണ്ടിയിൽനിന്ന് മൂന്ന് ഫയർഫോഴ്‌സ് വണ്ടികളെത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ വി കെ ബിജുവിന്റെ നേതൃത്വത്തിൽ എഎസ്ടി ഒ പി അനിൽകുമാർ, ബി കെ അനൂപ്, രജീഷ്, രജിലേഷ്, നിധിൻരാജ്, ജിനീഷ്, ഇർഷാദ്, ജാഹിർ, ഹോം ഗാർഡുമാരായ സോമകുമാർ, ബാലൻ, അനിൽകുമാർ ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.









0 comments