ഇങ്ങനെ മതിയോ കോട്ടക്കൽ...?

കോട്ടക്കൽ നഗരസഭ സിഎച്ച് ഓഡിറ്റോറിയത്തിന്റെ പിറകിൽ കൂട്ടിയിട്ട മാലിന്യം (ഫയൽചിത്രം)
കോട്ടക്കൽ
ലോകമറിയുന്ന ആയുർവേദ നഗരമായിട്ടും അടിസ്ഥാന വികസനംപോലുമില്ലാതെ കോട്ടക്കൽ നഗരസഭയെ നിശ്ചലമാക്കിയ ഭരണം, പാഴാവുന്ന പദ്ധതി ഫണ്ടുകൾ. നഗരസഭയെ പിന്നോട്ടാക്കുന്ന ലീഗ് ഭരണത്തിനെതിരെ ഇനിയുമുണ്ട് ആക്ഷേപങ്ങൾ. 2010ലാണ് പഞ്ചായത്തിനെ നഗരസഭയാക്കുന്നത്. രൂപീകരണംമുതൽ മുസ്ലിംലീഗിനാണ് ഭരണം. വിഭാഗീയതയും തർക്കവും ഭരണം പ്രതിസന്ധിയിലാക്കി. മൂന്ന് ചെയർപേഴ്സൺമാർ മാറിവന്നത് വികസനത്തെ ബാധിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടില്ല. അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണങ്ങൾ പരാജയമായി. ‘കെ ലവ് ഇന്ത്യ' പദ്ധതിയിൽ ഗവ. രാജാസ് സ്കൂളിൽ കളിസ്ഥലം, ടർഫ്, സിന്തറ്റിക് ട്രാക്ക് എന്നിവ ഒരുക്കാൻ കായികവകുപ്പ് അനുവദിച്ച 10 കോടിയുടെ പദ്ധതി പാഴാക്കി. കുടിവെള്ള പ്രശ്നത്തിന് പരിഹാരമൊരുക്കാനും ആധുനിക മാർക്കറ്റ്, അറവുശാല എന്നിവ നിർമിക്കാനും കഴിഞ്ഞില്ല. പൊതു ശ്മശാനം, പൊതു കളിക്കളം എന്നിവ പ്രഖ്യാപനമായി ഒതുങ്ങി. ആയുർവേദ ആചാര്യൻ പി കെ വാരിയർ സ്മാരകം നിർമിക്കുകയെന്ന ആവശ്യവും നിറവേറ്റിയില്ല.
സർക്കാർ കരുതൽ
കോട്ടക്കലിനെ മെഡിക്കൽ ടൂറിസം ഹബ്ബാക്കാൻ ഏഴ് കോടി അനുവദിച്ചു. മിനി റോഡ്- സൂപ്പി ബസാർ റോഡിന് 1.5 കോടിയും കോട്ടൂർ-– ഇന്ത്യനൂർ റോഡിന് അഞ്ച് കോടിയും അനുവദിച്ചു. സ്ഥലം ലഭ്യമാക്കി സ്മാർട് വില്ലേജ് ഓഫീസ് നിർമിച്ചു. സബ് ട്രഷറി നിർമാണത്തിന് 10 സെന്റ് സ്ഥലം. കുറ്റിപ്പാല- സ്വാഗതമാട് റോഡ് ബിഎംബിസി ചെയ്യാൻ 21 കോടി, കാക്കത്തോട് പാലം നവീകരണം 5.11 കോടി, ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ മൂന്ന് കോടി, നായാടിപ്പാറ ജിയുപി സ്കൂളിന് 2.5 കോടി, കോട്ടക്കൽ ജിഎൽപി സ്കൂളിന് ഒരുകോടി, കോട്ടക്കൽ ജിഎംയുപി സ്കൂളിന് ഒരുകോടി രൂപ.
കക്ഷിനില
ആകെ സീറ്റ്– 30 മുസ്ലിംലീഗ് – 21 സിപിഐ എം – 7 ബിജെപി –2








0 comments