പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

ചെർപ്പുളശേരി: പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. ചെർപ്പുളശേരി പൊലീസ് ഇൻസ്പെക്ടർ ബിനു തോമസിനെ (52) സ്റ്റേഷൻ സമീപത്തെ പൊലീസ് കോട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയാണ്.
ശനിയാഴ്ച ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബിനു തോമസ് കോർട്ടേഴ്സിലേക്ക് പോയിരുന്നു. ഉച്ചക്കുശേഷം ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ സഹപ്രവർത്തകരാണ് കോർട്ടേഴ്സിൽ ബിനു തോമസിനെ മുറിയിലെ ഫാനിൽ കുടിവെള്ള പൈപ്പിന്റെ ഓസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളും ജോലി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.
എട്ടു മാസങ്ങൾക്കു മുമ്പാണ് ബിനു തോമസ് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. 2007 എസ്ഐ ബാച്ച് ആണ്. പാലക്കാട് നോർത്ത് ജില്ലാ പൊലീസ് മേധാവി, മണ്ണാർക്കാട് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ ഇൻവെസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ പാലക്കാട് നൂറണിയിൽ അധ്യാപികയാണ്. രണ്ടു പെൺമക്കളുണ്ട്.









0 comments