തൃശൂർ കോർപറേഷനിലേക്കുള്ള എൽഡിഎഫ് സ്ഥാനാ‍ർഥികളെ പ്രഖ്യാപിച്ചു

ldf
വെബ് ഡെസ്ക്

Published on Nov 15, 2025, 09:06 PM | 2 min read

തൃശൂർ: തൃശൂർ കോർപറേഷനിൽ 56 വാർഡിൽ 38 ഇടത്ത്‌ സിപിഐ എം മത്സരിക്കും. സിപിഐ–8, ആർജെഡി–3, കേരള കോൺഗ്രസ്‌ എം–2, ജനതാദൾ എസ്‌ – 2, എൻസിപി–1, കോൺഗ്രസ്‌ എസ്‌–1 എൽഡിഎഫ്‌ സ്വതന്ത്രൻ–1 എന്നിങ്ങനെയാണ്‌ സീറ്റ്‌ വിഭജനം. ജില്ലാ പഞ്ചായത്തിൽ സിപിഐ എം–18, സിപിഐ–8, കേരള കോൺഗ്രസ്‌ എം–1, ആർജെഡി–1, ഐഎൻഎൽ–1, എൻസിപി–1 എന്നിങ്ങനെയാണ്‌ സീറ്റുവിഭജനം.


മുൻ മേയർ അജിത ജയരാജൻ, നോവലിസ്‌റ്റ്‌ ലിസി, ഡെപ്യൂട്ടി മേയർ എം എൽ റോസി എന്നിവർ കോർപറേഷനിലേക്കും മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌, ജില്ലാ പഞ്ചായത്ത്‌ മുൻ അംഗങ്ങളായ പി എസ്‌ വിനയൻ, കെ ജെ ഡിക്‌സൻ, സി ജി സിനി, കെ എസ്‌ ജയ, കെ ആർ മായ, അഡ്വ. കെ ആർ സുമേഷ്‌, എം പത്മിനിടീച്ചർ എന്നിവർ ജില്ലാ പഞ്ചായത്തിലേക്കും ജനവിധിതേടും.


ഇടതുപക്ഷ ജനാധിപത്യമുന്നണി കോർപറേഷൻ സ്ഥാനാർഥികൾ


തൃശൂർ


​1 പൂങ്കുന്നം പി വി മുരളി സ്വതന്ത്രൻ

2. കുട്ടൻകുളങ്ങര ഐ ലളിതാംബിക സിപിഐ

3. പാട്ടുരായ്‌ക്കൽ പി പങ്കജാക്ഷൻ സിപിഐ എം

4. വിയ്യൂർ കെ എം രാജേഷ്‌ സിപിഐ എം

5. പെരിങ്ങാവ്‌ സജിത ഫ്രാൻസീസ്‌ സിപിഐ എം

6. രാമവർമപുരം ടി ആർ ഹിരൺ സിപിഐ എം

7. കുറ്റുമുക്ക്‌ രാധിക അശോകൻ സിപിഐ എം

8. വില്ലടം സിന്ധു തൈക്കാടൻ സിപിഐ

9. ചേറൂർ വി നന്ദകുമാർ സിപിഐ എം

10. ഗാന്ധിനഗർ ശാരിമോൾ സിപിഐ എം

11. മുക്കാട്ടുകര അഡ്വ. എം എ പോളി സിപിഐ എം

12. നെട്ടിശ്ശേരി ലിബി ലിന്റോ സ്വതന്ത്ര

13. മുല്ലക്കര അഡ്വ. അഞ്‌ജു സുരേഷ്‌ സിപിഐ എം

14. മണ്ണുത്തി അഡ്വ. അനീസ്‌ അഹമദ്‌ സിപിഐ എം

15. ഒല്ലൂക്കര ടി പ്രദീപ്‌ കുമാർ സിപിഐ

16. കൃഷ്‌ണാപുരം സ‍ൗമ്യപ്രതീഷ്‌ ജനതാദൾ എസ്‌

17. കുട്ടനെല്ലൂർ പി കെ ഷിബു സിപിഐ എം

18. ചേലക്കോട്ടുകര തോമസ്‌ ജെ തെറ്റയിൽ ജനതാദൾ എസ്‌

19. കാളത്തോട്‌ എം എൽ റോസി സ്വതന്ത്ര

20. പറവട്ടാനി ജീസ്‌ ജോർജ്‌ സിപിഐ എം

22. ചെന്പൂക്കാവ്‌ അഡ്വ. ഡെൽസൺ ഡേവീസ്‌ പെല്ലിശ്ശേരി സിപിഐ എം

25. വളർക്കാവ്‌ ചിത്ര ചന്ദ്രമോഹൻ സിപിഐ എം

26. അഞ്ചേരി സ്‌മിത സുരേഷ്‌ സിപിഐ എം

27. പടവരാട്‌ കെ എം രാധാകൃഷ്‌ണൻ സിപിഐ എം

28. ഒല്ലൂർ സെന്റർ സി പി പോളി സ്വതന്ത്രൻ

30. തൈക്കാട്ടുശ്ശേരി ഡോ. കീർത്തന കാർത്തികേയൻ സിപിഐ എം

31. ഒല്ലൂർ നിമ്മി റപ്പായി എൻസിപി

32. ചിയ്യാരം ലിമ്‌ന മനോജ്‌ സ്വതന്ത്ര

34. കുരിയച്ചിറ വെസ്‌റ്റ്‌ തോമസ്‌ ആന്റണി സിപിഐ എം

35. കണ്ണംകുളങ്ങര ഷീന ആനന്ദ്‌ സിപിഐ എം

38. കോട്ടപ്പുറം പി ഹരി സിപിഐ എം

39 പൂത്തോൾ പി സുകുമാരൻ സിപിഐ എം

40. കൊക്കാല അജിത ജയരാജൻ സിപിഐ എം

41. വടൂക്കര എം എസ്‌ സിജിത്ത്‌ സിപിഐ എം

42. കൂർക്കഞ്ചേരി പി എസ്‌ ലത സിപിഐ എം

43. കണിമംഗലം അശ്വതി നവീൻ സിപിഐ

44. പനമുക്ക്‌ ജെസ്‌മി സജു സിപിഐ എം

45. നെടുപുഴ ഗിരിജ രാജൻ സിപിഐ എം

46. കാര്യട്ടുകര എൻ വി രഞ്ചിത്‌ സിപിഐ എം

47. ലാലൂർ ലിസി ജോയ്‌ സിപിഐ എം

48. അരണാട്ടുകര സിന്ധു സുരേഷ്‌ സിപിഐ എം

49. കാനാട്ടുകര സുനിത വിനോദ്‌ സിപിഐ എം

51. സിവിൽ സ്റ്റേഷൻ എ ജയദേവൻ സിപിഐ

52. ഒളരി ലിന്റോ പോൾ സിപിഐ

53. എൽതുരുത്ത്‌ ഷാജു കുണ്ടോളി സിപിഐ

54. ചേറ്റുപുഴ അഡ്വ. റെജീന ജിപ്‌സൺ സ്വതന്ത്ര

55. പുല്ലഴി ജിഷ സന്തോഷ്‌ സിപിഐ എം

56. പുതുർക്കര എ ഡി ജയൻ സിപിഐ എം



deshabhimani section

Related News

View More
0 comments
Sort by

Home