‘ആവേശ ക്രിക്കറ്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്’; ഞായറാഴ്ച്ച കെസിഎൽ മത്സരം കാണാനെത്തിയത് 11,000 പേർ

kcl fans.png
വെബ് ഡെസ്ക്

Published on Aug 25, 2025, 08:23 AM | 1 min read

തിരുവനന്തപുരം: കെസിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്ലം സെയ്‌ലേഴ്‌സ്–കൊച്ചി ബ്ലൂടൈഗേഴ്‌സ് മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് 11,000 പേര്‍. അവസാന പന്ത് വരെ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരത്തില്‍, സിക്‌സടിച്ച് കൊച്ചി തങ്ങളുടെ വിജയം ആഘോഷിച്ചപ്പോള്‍ ഗ്യാലറി ഇളകിമറിഞ്ഞു. സഞ്ജു സാംസന്റെ സെഞ്ച്വറിയും കൊച്ചിയുടെ അവിസ്മരണീയ വിജയവും ഗ്രീന്‍ഫീല്‍ഡിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ സമ്മാനിച്ചത് സൂപ്പര്‍ സണ്‍ഡേ തന്നെയായിരുന്നു.

‘ആവേശക്രിക്കറ്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്’ എന്ന കെസിഎല്ലിന്റെ ടാഗ് ലൈനിനോട് യോജിച്ചതായിരുന്നു മത്സരം കാണാനെത്തിയ കാണികളുടെ സാന്നിധ്യവും ആവേശവും. ഗ്രീന്‍ഫീല്‍ഡിനെ ഇരുടീമിന്റെയും താരങ്ങള്‍ ആവേശത്തിലാക്കിയ ദിനമായിരുന്നു ഞായറാഴ്ച്ച. ഓരോ ബൗണ്ടറിക്കും സിക്സറിനും വിക്കറ്റിനും ആര്‍പ്പുവിളികളുമായി കാണികള്‍ കളിക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.


മത്സരത്തിലെ ഏറ്റവും ആവേശകരമായ നിമിഷം പിറന്നത് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നായിരുന്നു. കൊല്ലത്തിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച സഞ്ജു, മിന്നല്‍ വേഗത്തില്‍ സെഞ്ചുറി നേടിയപ്പോള്‍ ഗാലറി ആവേശത്തിമിര്‍പ്പിലായി. സഞ്ജുവിന്റെ ഓരോ ഷോട്ടും ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കൊച്ചിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചതിനൊപ്പം കാണികള്‍ക്ക് അവിസ്മരണീയമായ അനുഭവവും നല്‍കി. ഇരു ടീമുകള്‍ക്കും മികച്ച പിന്തുണയാണ് ഗ്യാലറിയില്‍ നിന്ന് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home