ജസ്‌പ്രീത് ബുമ്ര ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) കഴിഞ്ഞവർഷത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്ര. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരെ പിന്തള്ളിയാണ് ബുമ്ര ക്രിക്കറ്റർ ഓഫ് ദി ഇയർ ആയത്.
ചരിത്രത്തിലെ ഐസിസി പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പേസറായി. സച്ചിൻ ടെൻഡുൽക്കർ (2010), രാഹുൽ ദ്രാവിഡ് (2004), വിരാട് കോഹ്‍ലി (2017, 2018), ആർ അശ്വിൻ (2016) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ ദിവസം 2024ലെ മികച്ച ടെസ്റ്റ് താരമായി ബുമ്രയെ തെരഞ്ഞെടുത്തിരുന്നു. 2024ൽ മാത്രം 13 മത്സരങ്ങളിൽ 71 ടെസ്റ്റ് വിക്കറ്റുകൾ നേടി. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ബുമ്ര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകൾ നേടി, ഒപ്പം പ്ലെയർ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.









0 comments