ജലജ് സക്സേന രഞ്ജി ട്രോഫിക്കില്ല


Sports Desk
Published on Aug 28, 2025, 12:00 AM | 1 min read
തിരുവനന്തപുരം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കിരീടം ലക്ഷ്യമിടുന്ന നിലവിലെ റണ്ണറപ്പുകളായ കേരളത്തിന് കനത്ത തിരിച്ചടി. ഓൾ റൗണ്ടറും അതിഥി താരവുമായ ജലജ് സക്‌സേന ഇൗ സീസണിൽ കളിക്കാനിടയില്ല. 2016മുതൽ കേരളത്തിനായാണ് മുപ്പത്തെട്ടുകാരൻ കുപ്പായമിടുന്നത്. 59 കളിയിൽ മൂന്ന് സെഞ്ചുറിയും 10 അർധസെഞ്ചുറിയും ഉൾപ്പെടെ 2215 റണ്ണും 269 വിക്കറ്റുമുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ജലജ് പിൻമാറുന്നത്. മറ്റ് ടീമുകൾക്കായി കളിക്കില്ല. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് പിൻമാറ്റം. നിലവിൽ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി കളിക്കുന്നുണ്ട്. രഞ്ജിയിൽ ഒക്‌ടോബർ 15ന് മഹാരാഷ്‌ട്രക്കെതിരെയാണ് കേരളത്തിന്റെ ആദ്യ കളി.









0 comments