103 റൺ പാർട്‌ണർഷിപ്പുമായി കോഹ്‌ലിയും ദേവ്‌ദത്തും; പഞ്ചാബിനെതിരെ ആർസിബിക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

rcb kohli and dev

PHOTO: Facebook/Indian Premier League

avatar
Sports Desk

Published on Apr 20, 2025, 07:50 PM | 1 min read

മുല്ലൻപുർ: ഐപിഎല്ലിൽ പഞ്ചാബ്‌ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം. വിരാട്‌ കോഹ്‌ലി (54 പന്തിൽ 73) ദേവ്‌ദത്ത്‌ പടിക്കൽ (35 പന്തിൽ 61) എന്നിവരുടെ അർധ സെഞ്ചുറികളുടെ ബലത്തിലാണ്‌ എവേ ഗ്രൗണ്ടിൽ ആർസിബി ജയം പിടിച്ചത്‌. ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന കോഹ്‌ലിയാണ്‌ കളിയിലെ താരം.


103 റണ്ണിന്റെ പാർട്‌ണർഷിപ്പുമായി കളം നിറഞ്ഞ കോഹ്‌ലിയുടേയും പടിക്കലിന്റേയും ചേസിങ്‌ മികവാണ്‌ ആർസിബിയെ ജയത്തിലെത്തിച്ചത്‌. ഏഴ്‌ പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ബാംഗ്ലൂരിന്റെ ജയം.


ടോസ്‌ നേടി പഞ്ചാബിനെ ബാറ്റിങ്ങിനയച്ച ബാംഗ്ലൂർ ക്യാപ്‌റ്റൻ രജത്‌ പടിദാറിന്റെ തീരുമാനം ശരിയാവുകയായിരുന്നു. ക്രുണാൽ പാണ്ഡ്യയും (2/25) സുയാഷ്‌ ശർമയും (2/26) ചേർന്ന് ബാംഗ്ലൂരിനായി നല്ല രീതിയിൽ പന്തെറിഞ്ഞു. 17 പന്തിൽ നിന്ന്‌ 33 റണ്‍സെടുത്ത പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബ്‌ നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനെത്തിയ ബാംഗ്ലൂരിന്‌ ദേവ്‌ദത്തിന്റെയുൾപ്പെടെ മൂന്ന്‌ വിക്കറ്റുകൾ മാത്രമേ നഷ്ടമായുള്ളൂ.


ഐപിഎൽ പോയിന്റ്‌ പട്ടികയിൽ നിലവിൽ എട്ട്‌ കളികളിൽ നിന്ന്‌ 10 പോയിന്റുമായി മൂന്നാമതാണ്‌ ബാംഗ്ലൂർ. ഇതേ പോയിന്റുകളും മത്സരങ്ങളുമായി പഞ്ചാബ്‌ നാലാമതും. റൺ റേറ്റിന്റെ ആനുകൂല്യമാണ്‌ ബാംഗ്ലൂരിനെ മുന്നിലെത്തിച്ചത്‌. ഏഴ് കളിയിൽ നിന്ന്‌ 10 പോയിന്റുമായി ഗുജറാത്താണ്‌ പട്ടികയിൽ ഒന്നാമത്‌.



deshabhimani section

Related News

View More
0 comments
Sort by

Home