ഐപിഎൽ രണ്ടാം ക്വാളിഫയർ

മുംബൈയോ പഞ്ചാബോ

ipl 2025
avatar
Sports Desk

Published on Jun 01, 2025, 02:52 AM | 1 min read

അഹമ്മദാബാദ്‌

ഐപിഎൽ ക്രിക്കറ്റിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ്‌ ഇന്ന്‌ പഞ്ചാബ്‌ കിങ്സിനെ നേരിടും. അഹമ്മദാബാദ്‌ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ മത്സരം. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനോട്‌ തോറ്റിരുന്നു. മുംബൈ ഇന്ത്യൻസ്‌ എലിമിനേറ്ററിൽ 20 റണ്ണിന്‌ ഗുജറാത്ത്‌ ടൈറ്റൻസിനെ തോൽപ്പിച്ചാണ്‌ രണ്ടാം ക്വാളിഫയറിന്‌ അർഹത നേടിയത്‌. ഇന്ന്‌ ജയിക്കുന്നവർ ചൊവ്വാഴ്‌ച ബംഗളൂരുവുമായി ഫൈനൽ കളിക്കും.


ലീഗ്‌ മത്സരങ്ങൾ പൂർത്തിയായപ്പോൾ പഞ്ചാബ്‌ ഒന്നാമതായിരുന്നു. ബംഗളൂരു രണ്ടാമതും. ക്വാളിഫയറിലെ എട്ട്‌ വിക്കറ്റ്‌ തോൽവി പഞ്ചാബിന്‌ വലിയ ആഘാതമായി. ബാറ്റർമാരുടെ തകർച്ചയാണ്‌ തിരിച്ചടിയായത്‌. 14.1 ഓവറിൽ 101 റണ്ണിന്‌ പുറത്തായി. ശ്രേയസ്‌ അയ്യരുടെ നായകമികവിലാണ്‌ പ്രതീക്ഷ. ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈയാകട്ടെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ്‌ തുടർന്നു. സൂര്യകുമാർ യാദവ്‌ 673 റണ്ണുമായി റണ്ണടിയിൽ രണ്ടാംസ്ഥാനത്താണ്‌. രോഹിത്‌ ശർമ ഫോം വീണ്ടെടുത്തു. ട്രെന്റ്‌ബോൾട്ടും ജസ്‌പ്രീത്‌ ബുമ്രയും അടങ്ങിയ ബൗളിങ്നിരയും ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home