ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു: ഗിൽ നയിക്കും കരുൺ നായർ പുറത്ത്

മുംബൈ: വെസ്‌റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലാണ് ക്യാപ്റ്റൻ. ക്യാപ്റ്റനായ ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന ആദ്യ പരമ്പരയാണിത്. ഒക്ടോബർ രണ്ടിന് അഹമ്മാദാബാദിലും പത്തിന് ഡൽഹിയിലുമാണ് മത്സരം.
പരുക്കേറ്റ് ഋഷഭ് പന്തിനു പകരം രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീഷൻ എന്നിവർ ടീമിലേക്ക് എത്തി. ഇന്ത്യ എ ടീമിലെ മികച്ച പ്രകടനമാണ് ദേവ്‌ദത്ത് പടിക്കലിനു വീണ്ടും ടീമിലേക്ക് വാതിൽ തുറന്നത്.
ഇഗ്ലണ്ട് പര്യടനത്തിൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതിരുന്ന കരുൺ നായർക്ക് സ്ഥാനം നഷ്ടമായി. എട്ട് വർഷത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും മുപ്പത്തിമൂന്നുകാരൻ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടർച്ചയായ ആറ് ഇന്നിങ്‌സിലും തിളങ്ങാനായില്ല. ഇംഗ്ലണ്ടിനെതിരെ ആറ് ഇന്നിങ്‌സിൽ 131 റൺമാത്രമാണ് സമ്പാദ്യം. ബാറ്റിങ് ശരാശരി 22ന് താഴെ. 40 റണ്ണാണ് ഉയർന്ന സ്‌കോർ.
ഇന്ത്യൻ ടീം:ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശ്വസി ജയ്‌സ്വാൾ, കെ.എൽ.രാഹുൽ. സായ് സുദർശൻ, ദേവ്‍ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ.ജഗദീഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്









0 comments