ജൂനിയർ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ


Sports Desk
Published on Jul 14, 2025, 12:00 AM | 1 min read
ലണ്ടൻ
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 540 റണ്ണിന് പുറത്തായി. ക്യാപ്‌റ്റൻ ആയുഷ് മഹാത്രേ(102) നേടിയ സെഞ്ചുറിയാണ് സവിശേഷത.
അഭിഗ്യാൻ കുണ്ടു(90), രാഹുൽ കുമാർ(85), ആർ എസ് അംബരീഷ്(70), വിഹാൻ മൽഹോത്ര(67) എന്നിവർ പിന്തുണച്ചു.
മലയാളിയായ മുഹമ്മദ് ഇനാൻ 33 പന്തിൽ 23 റണ്ണെടുത്തു. രണ്ടാം ദിവസം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 191 റണ്ണെടുത്തു. ക്യാപ്റ്റൻ ഹംസ ഷെയ്ഖ് 84 റൺ നേടി. റോക്കി ഫ്ളിന്റോഫ് 74 റണ്ണുമായി ക്രീസിലുണ്ട്.









0 comments