സഞ്ജു ഓപ്പണറായി തിരിച്ചെത്തിയേക്കും; ​ഗില്ലിന് വിശ്രമം?

india australia t20
വെബ് ഡെസ്ക്

Published on Nov 12, 2025, 01:54 PM | 1 min read

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഓസീസിനെതിരായ പരമ്പരയിൽ ആധികാരിക പ്രകടനം നടത്താൻ കഴിയാതെപോയ വൈസ്‌ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന് വിശ്രമം അനുവദിക്കുമെന്നും പകരം സഞ്ജു ഓപ്പണറായി തിരിച്ചെത്തുമെന്നുമാണ് റിപ്പോർട്ട്.


ഓസീസുമായുള്ള പരമ്പരയിൽ ബാറ്റിങ്‌ നിരയിലെ മാറിയുള്ള സ്ഥാനപരീക്ഷണങ്ങൾ ടീമിനെ മോശമായി ബാധിച്ചിരുന്നു. ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാത്രമാണ് സഞ്ജു ബാറ്റ് ചെയ്തത്. വൺഡൗണായി ഇറങ്ങിയ താരത്തിന് രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നീട് നടന്ന മത്സരങ്ങളിൽ സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് കളിച്ചത്. ഗില്ലിന് അവസരമൊരുക്കാൻ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയതിനെ മുൻ താരങ്ങൾ അടക്കം വിമർശിച്ചു. ഇതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ടീമിൽ സിലക്ടർമാർ അഴിച്ചുപണികൾ ആലോചിക്കുന്നത്. യശസ്വി ജയ്‌സ്വാളിനെയും ടീമിലെടുത്തേക്കും. ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കും. ഡിസംബർ ഒമ്പതിന് കട്ടക്കിലാണ് അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്.


അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നവംബർ 14 ന് തുടങ്ങും. അതിന് പിന്നാലെ നവംബർ 30ന് മൂന്നു മത്സരങ്ങളടങ്ങിയ ഏകദിനപരമ്പരയും ആരംഭിക്കും. ഇവ രണ്ടിലും ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home