ഏഷ്യ കപ്പ് വേദികളായി, പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ ദുബായിൽ

asia cup
വെബ് ഡെസ്ക്

Published on Aug 03, 2025, 12:20 PM | 2 min read

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ വേദികൾ പ്രഖ്യാപിച്ചു.  അബുദാബി, ദുബായ് എന്നിങ്ങനെ രണ്ടു വേദികളാണുള്ളത്. ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം സെപ്റ്റംബര്‍ 14-ന് ദുബായില്‍ ആയിരിക്കും. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്.


2023 ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.


ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക എന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിൽ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും മൂന്നു തവണ നേർക്കു നേർ വരാം എന്നാണ് കരുതുന്നത്. സെപ്റ്റംബർ 21 ന് നടക്കുന്ന സൂപ്പർ 4 ഘട്ടങ്ങളിലും ഗ്രൂപ്പ് ഘട്ടങ്ങൾക്ക് ശേഷം ഫൈനലിലും ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടാൻ സാധ്യതയുള്ളതിനാൽ, ടൂർണമെന്റിൽ മൂന്ന് തവണ വരെ ഇന്ത്യയും പാകിസ്ഥാനും എതിരാളികളായി വരാം. ഇതുവരെയുള്ള 16 ടൂർണമെന്റുകളിൽ ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല.


സെപ്റ്റംബര്‍ 14-ന് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരം. സൂപ്പര്‍ ഫോറിലേക്ക് ഇരു ടീമുകളും യോഗ്യത നേടുന്ന പക്ഷം അവിടെയും നേര്‍ക്കുനേര്‍ വരും. 11 മത്സരങ്ങൾ അബുദാബിയിലും 8 മത്സരങ്ങൾ ദുബായിലും നടക്കും.


ഇന്ത്യയും പാകിസ്ഥാനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.


സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.


ഇന്ത്യ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറിയിരുന്നെങ്കിൽ ടൂർണമെന്റിന്റെ ഭാവി സംശയാസ്പദമാകുമായിരുന്നു. ടൂർണമെന്റിന്റെ സാമ്പത്തിക പിന്തുണയുടെ വലിയൊരു ഭാഗം ഇന്ത്യൻ സ്പോൺസർമാരിൽ നിന്നും പ്രക്ഷേപകരിൽ നിന്നുമാണ്.


ഏഷ്യാ കപ്പ് 2025 ഗ്രൂപ്പുകൾ


ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ

ഗ്രൂപ്പ് ബി: ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ്


ഏഷ്യാ കപ്പ് 2025 പൂർണ്ണ ഷെഡ്യൂൾ


ഗ്രൂപ്പ് ഘട്ടം


സെപ്റ്റംബർ 9 (ചൊവ്വ): അഫ്ഗാനിസ്ഥാൻ vs ഹോങ്കോംഗ്, അബുദാബി


സെപ്റ്റംബർ 10 (ബുധൻ): ഇന്ത്യ vs യുഎഇ, ദുബായ്


സെപ്റ്റംബർ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ്, അബുദാബി


സെപ്റ്റംബർ 12 (വെള്ളി): പാകിസ്ഥാൻ vs ഒമാൻ, ദുബായ്


സെപ്റ്റംബർ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക, അബുദാബി


സെപ്റ്റംബർ 14 (ഞായർ): ഇന്ത്യ vs പാകിസ്ഥാൻ, ദുബായ്


സെപ്റ്റംബർ 15 (തിങ്കൾ): യുഎഇ vs ഒമാൻ, അബുദാബി


സെപ്റ്റംബർ 15 (തിങ്കൾ): ശ്രീലങ്ക vs ഹോങ്കോംഗ്, ദുബായ്


സെപ്റ്റംബർ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ, ദുബായ്


സെപ്റ്റംബർ 17 (ബുധൻ): പാകിസ്ഥാൻ vs യുഎഇ, അബുദാബി


സെപ്റ്റംബർ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ, ദുബായ്


സെപ്റ്റംബർ 19 (വെള്ളി): ഇന്ത്യ vs ഒമാൻ, അബുദാബി


സൂപ്പർ 4


സെപ്റ്റംബർ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2, ദുബായ്


സെപ്റ്റംബർ 21 (ഞായർ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2, ദുബായ്


സെപ്റ്റംബർ 22 (തിങ്കൾ): വിശ്രമ ദിനം


സെപ്റ്റംബർ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2, അബുദാബി


സെപ്റ്റംബർ 24 (ബുധൻ): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2, ദുബായ്


സെപ്റ്റംബർ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയർ 2 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2, ദുബായ്


സെപ്റ്റംബർ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ, ദുബായ്


സെപ്റ്റംബർ 27 (ശനി): ഇടവേള ദിനം


ഫൈനൽ


സെപ്റ്റംബർ 28 (ഞായർ): ഫൈനൽ, ദുബായ്



deshabhimani section

Related News

View More
0 comments
Sort by

Home