പരിക്ക്‌ തളർത്തുമോ ; ഇന്ത്യ–ഇംഗ്ലണ്ട് നാലാം ടെസ്‌റ്റ്‌ നാളെ

India England Test

നിതീഷ്‌ കുമാർ റെഡ്ഡി

avatar
Sports Desk

Published on Jul 22, 2025, 12:30 AM | 1 min read


മാഞ്ചസ്‌റ്റർ

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്‌ ഇറങ്ങുമ്പോൾ പരിക്ക്‌ ഭീഷണിയിൽ ഇന്ത്യ. ഓൾ റൗണ്ടർ നിതീഷ്‌ കുമാർ റെഡ്ഡി പരിക്കുകാരണം പരമ്പരയിൽനിന്ന്‌ പുറത്തായി. പേസർ അർഷ്‌ദീപ്‌ സിങ്‌ നാലാം ടെസ്‌റ്റിനുള്ള പട്ടികയിൽ ഇല്ല. മറ്റൊരു പേസർ ആകാശ്‌ ദീപ്‌ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പരമ്പര 1–-2ന്‌ പിന്നിലാണ്‌ ഇന്ത്യ. തോറ്റാൽ പരമ്പര നഷ്ടമാകും. രണ്ട്‌ കളിയാണ്‌ ശേഷിക്കുന്നത്‌.


വ്യായാമത്തിനിടെയാണ്‌ നിതീഷിന്‌ ഇടതുകാൽമുട്ടിന്‌ പരിക്കേറ്റത്‌. ഉടൻ ഇന്ത്യയിലേക്ക്‌ മടങ്ങും. രണ്ട്‌ ടെസ്‌റ്റിലാണ്‌ ഇരുപത്തിരണ്ടുകാരൻ കളിച്ചത്‌. എഡ്‌ജ്‌ബാസ്‌റ്റണിൽ രണ്ട്‌ ഇന്നിങ്‌സിലും ഓരോ റണ്ണെടുത്ത്‌ പുറത്തായി. വിക്കറ്റും കിട്ടിയില്ല. ലോർഡ്‌സിലെ മൂന്നാം ടെസ്‌റ്റിൽ രണ്ട്‌ ഇന്നിങ്‌സിലുമായി 43 റണ്ണാണ്‌ നേടിയത്‌. മൂന്ന്‌ വിക്കറ്റും സ്വന്തമാക്കി.


അതേസമയം, പേസർ അർഷ്‌ദീപിന്‌ പരമ്പരയിൽ ഇതുവരെ ഇറങ്ങാനായിട്ടില്ല. നാലാം ടെസ്‌റ്റിനുള്ള ടീമിൽനിന്നാണ്‌ ഇരുപത്താറുകാരൻ പുറത്തായത്‌. അഞ്ചാം ടെസ്‌റ്റിൽ തിരിച്ചെത്തും. ആകാശ്‌ രണ്ട്‌ ദിവസത്തിനുള്ളിൽ കായികക്ഷതമ വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ ടീം മാനേജ്‌മെന്റ്‌. രണ്ട്‌ ടെസ്‌റ്റിൽ 11 വിക്കറ്റ്‌ വീഴ്‌ത്തിയ ആകാശിന്‌ മാഞ്ചസ്‌റ്ററിൽ കളിക്കാനായില്ലെങ്കിൽ ഇന്ത്യക്ക്‌ കനത്ത തിരിച്ചടിയാകും. അർഷ്‌ദീപിന്‌ പകരം യുവതാരം അൻഷുൽ കാംബോജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പ്രധാന പേസർ ജസ്‌പ്രീത്‌ ബുമ്ര കളിക്കുമെന്ന്‌ ഉറപ്പായി.



deshabhimani section

Related News

View More
0 comments
Sort by

Home