വനിതാ ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം

കൊളംബൊ: വനിതാ ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 88 റൺസിന്റെ വമ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസ് നേടിയിരുന്നു. ലോകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 159-ന് എല്ലാവരും പുറത്തായി. പതറിയ തുടക്കമായിരുന്നു പാകിസ്ഥാന്റേത്. 26 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ 106 പന്തില്‍ 81 റണ്‍സെടുത്ത സിദ്ര ആമിനാണ് ഭേദപ്പെട്ട്ട നിലയിൽ എത്തിച്ചത്.
ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും നൽകിയ തുടക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യയുടെ ടോട്ടൽ. 65 പന്തില്‍ നിന്ന് 46 റണ്‍സെടുത്താണ് ഡിയോളും 20 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റിച്ച ഘോഷുമാണ് ടീമിനെ 247 എത്തിച്ചത്.
ഇന്ത്യ: സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ്.
പാകിസ്ഥാന്‍: മുനീബ അലി, സദാഫ് ഷംസ്, സിദ്ര അമിന്‍, ആലിയ റിയാസ്, നതാലിയ പെര്‍വൈസ്, ഫാത്തിമ സന ??(ക്യാപ്റ്റന്‍), റമീന്‍ ഷമിം, ഡയാന ബെയ്ഗ്, സിദ്ര നവാസ്ര്‍, നഷ്‌റ സന്ധു, സാദിയ ഇഖ്ബാല്‍.









0 comments