ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്മൃതി മന്ദാന

ദുബായ്: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്മൃതി മന്ദാന. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവർഡിനെ മറികടന്നാണ് ഇന്ത്യൻ താരം ഒന്നാമതായത്. 2019ന് ശേഷം ആദ്യമായാണ് സ്മൃതി ന്നാം റാങ്കിലെത്തുന്നത്. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ നേടി സെഞ്ചുറി ഉള്‍പ്പെടെയുള്ള മികച്ച പ്രകടനമാണ് താരത്തെ ഒന്നാം സ്ഥാലത്തേക്ക് ഉയര്‍ത്തിയത്.
727 റേറ്റിങ് പോയിന്റുമായി മന്ദാന ഒന്നാം സ്ഥാനം നേടിയപ്പോൾ 719 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡും ഇംഗ്ലണ്ടിന്റെ നാറ്റ് സ്കീവർ ബ്രണ്ടും രണ്ടാം സ്ഥാനം പങ്കിട്ടു. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല. ഒന്നാം സ്ഥാനത്തായിരുന്ന വോൾവാർഡിന് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ തിളങ്ങാനായിരുന്നില്ല. ഇതോടെയാണ് മന്ദാനയ്ക്ക് തിരിച്ചുവരവിന് കളമൊരുങ്ങിയത്.
നേരത്തെ ഐസിസി വനിത ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ സ്മൃതി മന്ദാനയെ തെരഞ്ഞെടുത്തിരുന്നു. 2024ലെ മാസ്മരിക പ്രകടനമാണ് മികച്ച താരമെന്ന പദവിയിലേക്ക് മന്ദാനയെ എത്തിച്ചത്. 2018 , 2022 എന്നീ വര്‍ഷങ്ങളിലും മന്ദാനക്കായിരുന്നു പുരസ്‌കാരം.
ഒരു വര്‍ഷം വനിതാ ഏകദിനത്തില്‍ നാല് സെഞ്ചുറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡും കഴിഞ്ഞ വര്‍ഷം സ്മൃതി സ്വന്തം പേരിലാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 117, 136, ന്യൂസിലന്‍ഡിനെതിരെ 100, ഓസ്ട്രേലിയക്കെതിരെ 105 റണ്‍സ് എന്നിവയാണ് താരത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏകദിന സെഞ്ചുറികള്‍.









0 comments