ലക്ഷ്യം ഫൈനൽ ; സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനോട്‌

india bangladesh cricket Asia Cup Cricket

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (വലത്ത്) 
സഹതാരം ജിതേഷ് ശർമയും പരിശീലനത്തിൽ

avatar
Sports Desk

Published on Sep 24, 2025, 12:01 AM | 1 min read


ദുബായ്‌

ഏഷ്യാ കപ്പ്‌ ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനോട്‌. സൂപ്പർ ഫോറിലെ ആദ്യകളിയിൽ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ പോയിന്റ്‌ നിലയിൽ ഒന്നാമതാണ്‌. ശ്രീലങ്കയെ കീഴടക്കിയ ബംഗ്ലാദേശ്‌ രണ്ടാമത്‌ നിൽക്കുന്നു. ഇരുടീമുകൾക്കും ഒരു കളി വീതം ബാക്കിയുണ്ട്‌. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടിനാണ്‌ കളി.


പാകിസ്ഥാനെതിരെ കളിച്ച ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഓപ്പണർ അഭിഷേക്‌ ശർമയുടെ മിന്നുന്ന ബാറ്റിങ്‌ പ്രകടനമാണ്‌ ഇന്ത്യയുടെ ആത്മവിശ്വാസം. എല്ലാ കളിയിലും മികച്ച തുടക്കം നൽകുന്ന അഭിഷേക്‌ പാകിസ്ഥാനെതിരെ വിജയശിൽപ്പിയുമായി.


അതേസമയം, ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന്‌ മികച്ചൊരു ഇന്നിങ്‌സ്‌ പുറത്തെടുക്കാനായിട്ടില്ല. മലയാളി താരം സഞ്ജു സാംസണ്‌ മധ്യനിരയിൽ ബാറ്റ്‌ ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന്‌ തെളിയിക്കുന്നതായിരുന്നു പാകിസ്ഥാനുമായുള്ള അവസാന കളി. അതേസമയം, സഞ്ജുവിന്‌ അവസരം നഷ്ടമായേക്കില്ല. ബ‍ൗളിങ്‌ നിരയിൽ ജസ്‌പ്രീത്‌ ബുമ്ര നിറംമങ്ങിയത്‌ ആശങ്കയാണ്‌.


മറുവശത്ത്‌, ഗ്രൂപ്പ്‌ ഘട്ടത്തിൽ ലങ്കയോട്‌ തോറ്റ ബംഗ്ലാദേശ്‌ സൂപ്പർ ഫോറിൽ മികച്ച തിരിച്ചുവരവാണ്‌ നടത്തിയത്‌. പേസർ മുസ്‌താഫിസുർ റഹ്‌മാൻ ദുബായിലെ വേഗം കുറഞ്ഞ പിച്ചിൽ അപകടകാരിയാകും. ടസ്‌കിൻ അഹമ്മദാണ്‌ മറ്റൊരു പേസർ. ബാറ്റർമാരിൽ ക്യാപ്‌റ്റൻ ലിറ്റൺ ദാസാണ്‌ പ്രധാനി.



deshabhimani section

Related News

View More
0 comments
Sort by

Home