ഇന്ത്യക്ക് 41 റൺ ജയം അഭിഷേക് 37 പന്തിൽ 75 കുൽദീപിന് മൂന്ന് വിക്കറ്റ്
ഏഷ്യാ കപ്പ് ക്രിക്കറ്റ് ; ഇന്ത്യ ഫെെനലിൽ

ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റ് വീഴ്--ത്തിയ ഇന്ത്യൻ സ്--പിന്നർ കുൽദീപ് യാദവിനെ (നടുവിൽ) ക്യാപ്റ്റൻ സൂര്യകുമാറും സഞ്--ജു സാംസണും അഭിനന്ദിക്കുന്നു
ദുബായ്
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തകർത്ത് ഇന്ത്യ ഫൈനലിൽ. സൂപ്പർ ഫോറിൽ ഒരു മത്സരം ശേഷിക്കെയാണ് സൂര്യകുമാർ യാദവിന്റെയും കൂട്ടരുടെയും മുന്നേറ്റം. ഒരിക്കൽക്കൂടി ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റ് തീയായപ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ബംഗ്ലാദേശ് 19.3 ഓവറിൽ 127ന് പുറത്തായി. ഇന്ന് നടക്കുന്ന പാകിസ്ഥാൻ x ബംഗ്ലാദേശ് മത്സരത്തിലെ ജേതാക്കളായിരിക്കും ഫൈനലിലെ എതിരാളി. ശ്രീലങ്ക പുറത്തായി. ഞായറാഴ്‌ചയാണ് ഫൈനൽ.
സ്‌കോർ: ഇന്ത്യ 168/6; ബംഗ്ലാദേശ് 127 (19.3)
വേഗം കുറഞ്ഞ പിച്ചിൽ ഇന്ത്യ ഉയർത്തിയ ലക്ഷ്യത്തിന് മുന്നിൽ ബംഗ്ലാദേശ് തകർന്നു. ഒമ്പത് പേർ രണ്ടക്കം കണ്ടില്ല. 51 പന്തിൽ 69 റണ്ണെടുത്ത സെയ്ഫ് ഹസനാണ് ടോപ് സ്‌കോറർ. നാല് തവണയാണ് സെയ്‌ഫ് നൽകിയ അവസരം ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിയത്. നാലോവറിൽ 18 റൺ വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സ്‌പിന്നർ കുൽദീപ് യാദവ് ബൗളർമാരിൽ തിളങ്ങി. ജസ്‌പ്രീത് ബുമ്രയും വരുൺ ചക്രവർത്തിയും രണ്ടുവീതം വിക്കറ്റ് നേടി. അക്--സർ പട്ടേലും തിലക് വർമയും ഓരോ വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്കായി 37 പന്തിൽ 75 റണ്ണുമായി അഭിഷേക് മികച്ച സ്‌കോറൊരുക്കി. ആദ്യ മൂന്നോവറിൽ നേടാനായത് 17 റണ്ണായിരുന്നു. തുടർന്നുള്ള മൂന്നോവറിൽ 55 റണ്ണാണ് അഭിഷേകും ശുഭ്‌മാൻ ഗില്ലും ചേർന്ന് അടിച്ചുകൂട്ടിയത്. ആറ് ഓവറിൽ സ്‌കോർ 72ലേക്ക് കുതിച്ചു. ഇതിനിടെ ഗിൽ (19 പന്തിൽ 29) പുറത്തായി. പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയെ ബാധിച്ചു. അഞ്ച് സിക്‌സറും ആറ് ഫേ-ാറുമായിരുന്നു ഇന്നിങ്‌സിൽ.- ശിവം ദുബെ (3 പന്തിൽ 2), ക്യാപ്‌റ്റൻ സൂര്യകുമാർ (11 പന്തിൽ 5), തിലക് വർമ (7 പന്തിൽ 5) എന്നിവർ വേഗത്തിൽ മടങ്ങി. ഹാർദിക് പാണ്ഡ്യയാണ് (29 പന്തിൽ 38) തുടർന്ന് ഇന്ത്യൻ ഇന്നിങ്‌സിനെ നയിച്ചത്. അഭിഷേകാണ‍് കളിയിലെ താരം. പരിക്കേറ്റ ലിറ്റൺ ദാസിന് പകരം ജാകെർ അലിയാണ് ബംഗ്ലാദേശിനെ നയിച്ചത്.നാളെ ശ്രീലങ്കയുമായാണ് സൂപ്പർ ഫോറിൽ ഇന്ത്യയുടെ അവസാന കളി.









0 comments