print edition ഇനാൻ 74 പന്തിൽ 105* ; ഇന്ത്യ എ അണ്ടർ 19 ടീമിനായി തകർപ്പൻ പ്രകടനം

inan muhammad
avatar
Sports Desk

Published on Nov 24, 2025, 12:34 AM | 1 min read


ബംഗളൂരു

അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ മലയാളി താരം മുഹമ്മദ്‌ ഇനാന്റെ മിന്നുംപ്രകടനം. ഇന്ത്യ എ ടീമിനായി ഇറങ്ങിയ ഇനാൻ ഇന്ത്യ ബി ടീമിനെതിരെ സെഞ്ചുറി നേടി. 74 പന്തിൽ 105 റണ്ണൈടുത്ത ഓൾ റ‍ൗണ്ടറുടെ ഇന്നിങ്‌സിൽ ആറ്‌ സിക്‌സറും 12 ഫോറും ഉൾപ്പെട്ടു. ഇതിൽ നാല്‌ സിക്‌സറും ഒരു ഫോറും അവസാന ആറ്‌ പന്തിലായിരുന്നു. എ ടീം 26 റണ്ണിന്റെ ജയമാണ്‌ സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ് ചെയ്‌ത എ ടീം ഏഴിന്‌ 269 റണ്ണെടുത്തു. എതിരാളികൾ 47.2 ഓവറിൽ 243ന്‌ പുറത്തായി.


എട്ടാമനായാണ്‌ ഇനാൻ ക്രീസിലെത്തിയത്‌. ആറിന്‌ 100 റണ്ണെന്ന നിലയിലായിരുന്നു ടീം. സ്‌കോർ 134ൽവച്ച്‌ 37 റണ്ണെടുത്ത ഖിലാൻ പട്ടേൽ പുറത്തായി. തുടർന്നായിരുന്നു ഇനാൻ തകർപ്പൻ കളി പുറത്തെടുത്തത്‌. എട്ടാം വിക്കറ്റിൽ അൻമോൽജീത്‌ സിങ്ങുമായി (30) ചേർന്ന്‌ മികച്ച സ്‌കോറിലേക്ക്‌ നയിച്ചു. 135 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടുമുണ്ടാക്കി.


തൃശൂർ സ്വദേശിയായ ഇനാൻ കഴിഞ്ഞ വർഷമാണ്‌ ഇന്ത്യൻ അണ്ടർ 19 ടീമിനായി അരങ്ങേറ്റം കുറിച്ചത്‌. ആദ്യ സെഞ്ചുറിയാണിത്‌. മികച്ച സ്‌പിൻ ബ‍ൗളർ കൂടിയാണ്‌.

27ന്‌ അഫ്‌ഗാനിസ്ഥാൻ അണ്ടർ 19 ടീമുമായാണ്‌ അടുത്ത കളി.




deshabhimani section

Related News

View More
0 comments
Sort by

Home