ഇരുചക്ര വാഹന വിളംബര റാലി

ലഹരിക്കെതിരെ തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവക കുടുംബയൂണിറ്റ് കേന്ദ്ര സമിതി സംഘടിപ്പിച്ച ഇരുചക്ര വാഹന വിളംബര ജാഥ ചാലക്കുടി റേഞ്ച് എക്‌സൈസ് സബ് ഇൻസ്പെക്ടർ കെ. കെ. രാജു ഫ്ലാഗ്ഓഫ് ചെയ്യുന്നു
ചാലക്കുടി
വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധ കവചമൊരുക്കി തിരുമുടിക്കുന്ന് ഗ്രാമം. ചെറുപുഷ്പം ഇടവക കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച ഇരുചക്ര വാഹന വിളംബര റാലി ചാലക്കുടി റേഞ്ച് അസി. എക്‌സൈസ് ഇൻസ്പെക്ടർ കെ കെ രാജു ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ജാഥ ചിറങ്ങര, പൊങ്ങം, മുടപ്പുഴ സെന്റ് അൽഫോൻസ പള്ളി, ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി, വടക്കേ കപ്പേള, വാലുങ്ങാമുറി, കോനൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ 15 കിലോമീറ്ററോളം സഞ്ചരിച്ച് തിരുമുടിക്കുന്ന് പള്ളി ഗ്രൗണ്ടിൽ സമാപിച്ചു. തുടർ പരിപാടികളായി ബോധവൽക്കരണ ക്ലാസുകൾ, കലാകായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ഭവന സന്ദർശനം, കൗൺസിലിങ്, ചികിത്സ എന്നിവ സംഘടിപ്പിക്കും.








0 comments