ഗുജറാത്ത് തലപ്പത്ത് ; രാജസ്ഥാനെ 58 റണ്ണിന് തോൽപ്പിച്ചു

image credit ipl facebook
അഹമ്മദാബാദ് : ഐപിഎൽ ക്രിക്കറ്റിൽ സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ദയനീയ തോൽവി. ഗുജറാത്ത് ടൈറ്റൻസ് 58 റൺ ജയത്തോടെ പട്ടികയിൽ ഒന്നാമതെത്തി.
സ്‌കോർ: ഗുജറാത്ത് 217/6, രാജസ്ഥാൻ 159 (19.2)
ഷിംറോൺ ഹെറ്റ്‌മയർ(32 പന്തിൽ 52), ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ(28 പന്തിൽ 41), റിയാൻ പരാഗ്(14 പന്തിൽ 26) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊതുതിയത്. ഗുജറാത്തിനായി പ്രസിദ്ധ്‌കൃഷ്‌ണ മൂന്ന് വിക്കറ്റെടുത്തു. റാഷിദ്‌ഖാനും സായ് കിഷോറിനും രണ്ടെണ്ണം വീതമുണ്ട്.
53 പന്തിൽ 82 റണ്ണുമായി തിളങ്ങിയ ഓപ്പണർ സായ് സുദർശനാണ് ഗുജറാത്തിന് മികച്ച സ്‌കോർ ഒരുക്കിയത്. എട്ട് ഫോറും മൂന്ന് സിക്‌സറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്. ജോസ് ബട്‌ലറും (25 പന്തിൽ 36) ഷാരൂഖ്‌ഖാനും (20 പന്തിൽ 36) സ്‌കോർ ഉയർത്തി. രാഹുൽ ടെവാട്ടിയ 12 പന്തിൽ 24 റണ്ണുമായി പുറത്താവാതെനിന്നു. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ജോഫ്ര ആർച്ചെർ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ (2) ഓഫ് സ്‌റ്റമ്പ് പിഴുതു. എന്നാൽ സായ് സുദർശനും ബട്‌ലറും 80 റണ്ണുമായി രക്ഷാപ്രവർത്തനം നടത്തി.









0 comments