ഗുജറാത്തിനെ ഗില്ലുയർത്തി ; കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 39 റണ്ണിന് തോൽപ്പിച്ചു


Sports Desk
Published on Apr 22, 2025, 04:11 AM | 1 min read
കൊൽക്കത്ത
ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ഗുജറാത്ത് ടൈറ്റൻസിനെ ഉയർത്തി. ഐപിഎൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 39 റണ്ണിന് തോൽപ്പിച്ചു. ഗിൽ 55 പന്തിൽ 90 റൺ നേടി. പത്ത് ഫോറും മൂന്ന് സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. സായ് സുദർശൻ 36 പന്തിൽ 52 റണ്ണെടുത്തു. ജോസ് ബട്‌ലർ 23 പന്തിൽ 41 റണ്ണുമായി പുറത്താവാതെനിന്നു.
സ്‌കോർ: ഗുജറാത്ത് 198/3, കൊൽക്കത്ത 159/8.
കൊൽക്കത്തയുടെ മറുപടിയിൽ ക്യാപ്‌റ്റൻ അജിൻക്യ രഹാനെ (50) പൊരുതി. ഗുജറാത്തിനായി പ്രസിദ്ധ്‌കൃഷ്‌ണയും റാഷിദ്‌ഖാനും രണ്ട് വിക്കറ്റ്‌വീതം വീഴ്‌ത്തി.









0 comments