‘ക്യാപ്‌റ്റന് ഡബിൾ’; ഗില്ലിന്റെ ചിറകിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

എഡ്‌ജ്‌ബാസ്‌റ്റൺ: ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. മത്സരത്തിന്റെ രണ്ടാം ദിനം പുരോഗമിക്കവെയാണ് ഗിൽ നേടിയ ഇരട്ട സെഞ്ചുറി നേടിയത്. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ശുഭ്‌മാൻ ഗിൽ.
ലീഡ്‌സിൽ സെഞ്ചുറി നേടിയ ഗിൽ എഡ്‌ജ്‌ബാസ്‌റ്റണിലും മികവ് ആവർത്തിക്കുകയായിരുന്നു. ക്യാപ്‌റ്റൻ കുപ്പായത്തിലെ ആദ്യ രണ്ട് ടെസ്‌റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഇരുപത്തഞ്ചുകാരൻ. ടെസ്‌റ്റിൽ ഏഴ് സെഞ്ചുറിയും പൂർത്തിയാക്കി.
പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഗിൽ മികച്ച പ്രകടനം പുറത്തെടുത്തത്. അഞ്ചിന് 211 റണ്ണെന്ന നിലയിൽ തകർച്ചയെ മുന്നിൽക്കാണവെ ജഡേജയുമായി ചേർന്ന് മികച്ച സ്‌കോറിലേക്ക് നയിച്ചു. 89 റൺസെടുത്ത് ജഡേജ പുറത്താവുകയും ചെയ്തു. നിലവിൽ വാഷിങ് ടൺ സുന്ദറാണ് ഗില്ലിനോടൊപ്പം സ്ക്രീനിൽ.









0 comments