അശ്വിൻ വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ; ആവേശത്തിൽ ആരാധകർ

ചെന്നൈ: ഇന്ത്യയുടെ മിന്നും താരമായിരുന്നു ആർ അശ്വിൻ. ഐപിഎല്ലിലെയും തീപ്പൊരി സ്പിൻ ബോളർ. ആവശ്യമെങ്കിൽ ബാറ്റെടുക്കാനും റെഡിയായ ഓൾറൗണ്ടർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വീണ്ടും ഗ്രൗണ്ടിലിറങ്ങുന്നെന്ന വാർത്ത ആരാധകർക്ക് ആവേശമായിക്കഴിഞ്ഞു.
ഹോങ്കോംഗ് സിക്സസ് 2025 ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് വേണ്ടിയാണ് കളിക്കുക. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയതിന് ശേഷമുള്ള അശ്വിന്റെ ആദ്യ മത്സരം കൂടിയാണിത്. നവംബർ ഏഴു മുതൽ ഒമ്പതു വരെയാണ് ടൂർണമെന്റ്.









0 comments