ദുലീപ് ട്രോഫി കളിക്കാൻ ഗിൽ


Sports Desk
Published on Aug 08, 2025, 12:00 AM | 1 min read
മുംബൈ
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ദുലീപ് ട്രോഫിക്ക്. വടക്കൻ മേഖലയെ ഇരുപത്തഞ്ചുകാരൻ നയിക്കും. 28ന് ബംഗളൂരുവിലാണ് ടൂർണമെന്റ്. സെപ്തംബർ 15വരെ നീളും. ഇതോടെ സെപ്തംബർ 9ന് തുടങ്ങുന്ന ഏഷ്യാ കപ്പ് ട്വന്റി20യിൽ ഗിൽ കളിക്കുന്ന കാര്യം സംശയത്തിലായി. 28ന് കിഴക്കൻ മേഖലയുമായാണ് വടക്കൻ മേഖലയുടെ കളി. ജയിച്ചാൽ സെമിയിലേക്ക് മുന്നേറും. സെപ്തംബർ നാലിനാണ് സെമി. ഗില്ലിനെ കൂടാതെ ഇന്ത്യൻ താരങ്ങളായ അർഷ്ദീപ് സിങ്, ഹർഷിത് റാണ, അൻഷുൽ കംബോജ് എന്നിവരും വടക്കൻ മേഖലാ ടീമിലുണ്ട്.









0 comments