ദുലീപ് ട്രോഫി കളിക്കാൻ കേരളത്തിൽ നിന്ന് അഞ്ച് താരങ്ങൾ

തിരുവനന്തപുരം: ദുലീപ്‌ട്രോഫിക്കായുള്ള സൗത്ത് സോൺ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും അഞ്ച് താരങ്ങളെയാണ് ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മലയാളിയായ മുഹമ്മദ് അസറുദ്ധീനാണ് ടീമിന്റെ വൈസ് ക്യാപ്‌റ്റൻ. തിലക് വർമയാണ് ടീം ക്യാപ്റ്റൻ.
അസറുദ്ധീനെ കൂടാതെ സൽമാൻ നിസാർ, ബേസിൽ എൻ പി, എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം (റിസർവ്) എന്നിവരാണ് ടീമുലുൾപ്പെട്ടെ മലയാളികൾ. അപൂർവമായി മാത്രമേ ദുലീപ്‌ട്രോഫി സൗത്ത് സോൺ ടീമിലേക്ക് മലയാളികൾക്ക് യോഗ്യത ലഭിക്കാറുള്ളൂ. ഇത്തവണത്തെ രഞ്ജിട്രോഫിയിലെ കേരളത്തിന്റെ പ്രകടനമാണ് അഞ്ച് പേർക്കും തുണയായത്.









0 comments