പഞ്ചാബ് കിങ്സ് ടീം മാനേജ്മെന്റിന് എതിരെ താരം
അവഗണന കാരണം വിഷാദരോഗത്തിലേക്ക് വീണുപോകുമായിരുന്നു; വെളിപ്പെടുത്തി ക്രിസ് ഗെയ്ൽ

മുംബൈ: കോടികൾ മറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നുംതാരമായിരുന്നു ക്രിസ് ഗെയ്ൽ. വെസ്റ്റ്‌ഇൻഡീസിലെ കൂറ്റനടിക്കാരൻ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടവനായത് കളിക്കളത്തിനകത്തും പുറത്തുമുള്ള പ്രകടനങ്ങൾ കൊണ്ടുകൂടിയാണ്.
ഡാൻസും പാട്ടും ആഘോഷവുമായി നിറഞ്ഞുനിന്ന താരത്തിന്റെ വെളിപ്പെടുത്തൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. പഞ്ചാബ് കിങ്സ് ടീം മാനേജ്മെന്റ് ഒരു ബഹുമാനവുമില്ലാതെയാണു തന്നോടു പെരുമാറിയതെന്ന് ഗെയ്ൽ പോഡ്കാസ്റ്റിൽ വ്യക്തമാക്കി. ഒരുസീനിയർ താരത്തിന് ടീമിൽ ലഭിക്കേണ്ട അംഗീകാരം പഞ്ചാബ് കിങ്സ് നൽകിയില്ലെന്നും അവഗണണ നേരിട്ടെന്നുമാണ് പരാതി.
‘ഒരു കുട്ടിയെപ്പോലെയാണ് അവര്‍ എന്നെ കണ്ടത്. ഞാൻ വിഷാദരോഗത്തിലേക്കു വീണുപോകുമായിരുന്നു. വളരെയേറെ വേദന തോന്നിയതോടെ ഞാൻ അനിൽ കുംബ്ലെയുമായി സംസാരിച്ചു. പഞ്ചാബ് കിങ്സിൽനിന്നുള്ള പെരുമാറ്റത്തിൽ സങ്കടമുണ്ടെന്നു പറഞ്ഞു. കെ എൽ രാഹുൽ എന്നെ വിളിച്ച് ഞാൻ തുടരണമെന്നു പറഞ്ഞു. അടുത്ത മത്സരത്തിൽ ഉറപ്പായും കളിപ്പിക്കാമെന്നായിരുന്നു ഓഫർ. ഇതോടെ ഞാൻ ഫോൺ കട്ട്ചെയ്തു. ബാഗെടുത്ത് അവിടെനിന്ന് ഇറങ്ങി.’’– ക്രിസ് ഗെയ്ൽ പറഞ്ഞു.
2018മുതൽ 2021വരെ പഞ്ചാബിന്റെ കളിക്കാരനായിരുന്നു ഗെയ്‍ൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.









0 comments