ബുമ്ര തിരിച്ചെത്തുന്നു; ആർസിബിക്കെതിരെ കളിക്കും, സ്റ്റംപ് പിഴുതെടുക്കുന്ന വീഡിയോ പുറത്തുവിട്ട് മുംബെെ

PHOTO: Facebook/MI
മുംബൈ: മുംബൈ ഇന്ത്യൻസ് പേസ് ബൗളർ ജസ്‌പ്രീത് ബുമ്ര ഇന്ന് സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങും. സ്വന്തം തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് കളി. ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്‌റ്റ് മത്സരത്തിനിടെ ജനുവരിയിലാണ് കടുത്ത പുറംവേദനയെ തുടർന്ന് താരം കളം വിട്ടത്. തുടർന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാമ്പ്യൻസ്‌ട്രോഫിയും നഷ്‌ടമായി.
ബംഗളൂരിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ശാരീരികക്ഷമത വീണ്ടെടുത്തതിന് ശേഷമാണ് ബുമ്ര ഞായറാഴ്‌ചയാണ് ടീമിനൊപ്പം ചേർന്നത്. പേസർ പരിശീലനം നടത്തുന്ന വിഡിയോ മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. യോർക്കർ എറിഞ്ഞ് സ്റ്റംപ് പിഴുതെടുക്കുന്ന ബുമ്രയുടെ ദൃശ്യമാണ് ടീം പങ്കുവച്ചത്.
ഐപിഎല്ലിന്റെ ഈ സീസണിൽ ഇതുവരെ നാല് മത്സരങ്ങൾ കളിച്ച മുംബൈയ്‌ക്ക് ആകെ ഒന്നിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്. ജസ്‌പ്രീത് ബുമ്രയുടെ തിരിച്ചുവരവോടെ ഇതിൽ മാറ്റമുണ്ടാകുമെന്ന് ടീമും ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നു.









0 comments