ശ്രീലങ്ക 133/8, പാകിസ്ഥാൻ 138/5 (18)
ഏഷ്യാ കപ്പ് ക്രിക്കറ്റ് ; ലങ്ക പിടിച്ച് പാകിസ്ഥാൻ


Sports Desk
Published on Sep 24, 2025, 02:15 AM | 1 min read
അബുദാബി
ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച പാകിസ്ഥാൻ ഫൈനൽ സാധ്യത നിലനിർത്തി. 134 റൺ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ രണ്ടോവർ ശേഷിക്കെ ജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 133 റണ്ണെടുത്തത്. രണ്ടാം തോൽവിയോടെ ലങ്കയുടെ സാധ്യത മങ്ങി.
57 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ ഹുസൈൻ തലത്തും (30 പന്തിൽ 32) മുഹമ്മദ് നവാസും (24 പന്തിൽ 38) ചേർന്നാണ് ജയത്തിലെത്തിച്ചത്. ആദ്യ കളിയിൽ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ ശക്തമായ തിരിച്ചുവരവായി ഇത്.ആദ്യം ബാറ്റ് ചെയ്‌ത ലങ്കയെ അർധസെഞ്ചുറി നേടിയ (44 പന്തിൽ 50) കമീന്ദു മെൻഡിസാണ് തകർച്ചയിൽനിന്ന് രക്ഷിച്ചത്. പാകിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റെടുത്തു. അവസാന കളിയിൽ പാകിസ്ഥാന് ബംഗ്ലാദേശും ലങ്കയ്‌ക്ക് ഇന്ത്യയുമാണ് എതിരാളികൾ.
പോയിന്റ് പട്ടിക
(ടീം, കളി, ജയം, തോൽവി, പോയിന്റ്)
ഇന്ത്യ 1 1 0 2
പാകിസ്ഥാൻ 2 1 1 2
ബംഗ്ലാദേശ് 1 1 0 2
ശ്രീലങ്ക 2 0 2 0









0 comments