സഞ്ജു ടീമിൽ, അർഷ്ദീപ് ഇല്ല; ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ദുബായ്: ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിൽ ആദ്യ മത്സരത്തിൽ ഇന്ത്യ യുഎഇയെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയുമാണ് ഓപ്പണർമാർ. പേസർ അര്‍ഷ്ദീപിന് ടീമിൽ ഇടംനേടാനായില്ല.
പ്ലേയിങ് ഇലവൻ
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി
യുഎഇ: മുഹമ്മദ് സൊഹൈബ്, മുഹമ്മദ് വസീം (ക്യാപ്റ്റൻ), ആസിഫ് ഖാൻ, അലിഷാൻ ഷറഫു, രാഹുൽ ചോപ്ര (വിക്കറ്റ് കീപ്പർ), ഹർഷിത് കൗശിക്, ധ്രുവ് പരാശർ, മുഹമ്മദ് രോഹിത് ഖാൻ, ഹൈദർ അലി, സിമ്രൻജീത് സിങ്, ജുനൈദ് സിദ്ദിഖ്.
ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി. ട്വന്റി20യിൽ വലിയൊരു ഇടവേളയ്‌ക്കുശേഷമാണ് ഇന്ത്യ കളത്തിലെത്തുന്നത്. അടുത്ത വർഷത്തെ ലോകകപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ഇൗ ലോകകപ്പ്.
ഗ്രൂപ്പ് എ– ഇന്ത്യ, പാകിസ്ഥാൻ, ഒമാൻ, യുഎഇ.
ഗ്രൂപ്പ് ബി–ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, ഹോങ്കോങ്.
എട്ട് ടീമുകളാണ് ആകെ. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ റൗണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് മുന്നേറും. അതിലെ മികച്ച ടീമുകൾ ഫൈനലും കളിക്കും. 28നാണ് കിരീടപ്പോരാട്ടം.









0 comments